സ്ത്രീയെ നടുറോഡില്‍ ആക്രമിച്ച സംഭവം; ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍

MAY 28, 2022, 12:15 PM

തിരുവനന്തപുരം: ശാസ്തമംഗലത്ത് മോഷണം ആരോപിച്ച് സ്ത്രീയെ നടുറോഡില്‍ ആക്രമിച്ച ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ബ്യൂട്ടി പാര്‍ലര്‍ ഉടമ മീനയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 

തിരുവനന്തപുരം നഗരമധ്യത്തിലെ  ഷോപ്പിങ് കോപ്ലക്‌സില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ മീന മോഷണമാരോപിച്ച് യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്ത് വന്നിരുന്നു. കടയ്ക്ക് മുന്നില്‍ ഇരുന്നതിനെത്തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

ബ്യൂട്ടി പാര്‍ലറിലേക്ക് വന്നയാളോട് മര്‍ദനമേറ്റ സ്ത്രീ വീട്ടിലേക്ക് വിളിക്കാന്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ബ്യൂട്ടി പാര്‍ലര്‍ ഉടമ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. മോഷണ ആരോപണവും ഉയര്‍ത്തി.

vachakam
vachakam
vachakam

മോഷ്ടാവെന്ന് തെറ്റിധരിച്ചായിരുന്നു മകളുടെ മുന്നില്‍ വച്ച് യുവതിയെ മീന ചെരുപ്പൂരി അടിച്ചത്. 12 വയസുള്ള മകളുടെ മുന്നില്‍ വച്ചാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്. ചെരിപ്പുകൊണ്ടടിക്കുന്നതും നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതും വസ്ത്രം വലിച്ചഴിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

മകള്‍ക്കൊപ്പം പണമിടപാട് സ്ഥാപനത്തില്‍ എത്തിയതായിരുന്നു ശോഭന. ഭര്‍ത്താവിനെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് മുന്നില്‍ കണ്ട ഓരാളോട് ഫോണ്‍ ചോദിച്ചു. ഇത് കണ്ട് ഷോപ്പിംങ് കോംപ്ലക്‌സില്‍ ബ്യൂട്ടീപാര്‍ലര്‍ നടത്തുന്ന നീന എത്തി മര്‍ദ്ദിക്കുകയായിരുന്നു. തന്റെ ഉപഭോക്താക്കളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു ക്രൂരത. 

സ്വന്തമായി ഫോണുണ്ടായിട്ടും മറ്റൊരാളുടെ ഫോണ്‍ വാങ്ങിയതായിരുന്നു പ്രകോപനം. മര്‍ദ്ദനമേറ്റ യുവതിയുടെ പരാതിയില്‍ ആക്രമിച്ച യുവതിക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സംഭവത്തില്‍ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ തയാറായിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam