ഇബ്രാഹിം കുഞ്ഞിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

NOVEMBER 30, 2020, 6:35 PM

കൊച്ചി:പാലാരിവട്ടം അഴിമതി  കേസ് ഇബ്രാഹിം കുഞ്ഞിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും എന്ന് വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാര്‍ പറഞ്ഞു.വീണ്ടും ചോദ്യം ചെയ്യണമോ എന്ന് കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കും.

 ഇബ്രാഹിംകുഞ്ഞ് ചികില്‍സയിലുളള കൊച്ചി മരടിലെ ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് വിജിലന്‍സ് ചോദ്യം ചെയ്തത്.

വിജിലന്‍സ് തിരുവനന്തപുരം സ്പെഷ്യല്‍ യൂണിറ്റ് ഡിവൈഎസ്പി വി. ശ്യാംകുമാറിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്. കൊവിഡ്-19 പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റുമായാണ് ഉദ്യോഗസ്ഥ സംഘം രാവിലെ അശുപത്രിയില്‍ എത്തിയത്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam