നൂറിലധികം സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

FEBRUARY 23, 2021, 3:39 PM

തിരുവനന്തപുരം: കോവളം മുൻ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരൻ അടക്കം നൂറിലധികം സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രവർത്തകരെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്. സിപിഎം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയിലെയും പനവിള ബ്രാഞ്ച് കമ്മിറ്റിയിലെയും മുഴുവൻ പ്രവർത്തകരും ബിജെപിയിലേക്കെത്തിയിരിക്കുകയാണ്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വയൽക്കര മധു, തൊഴിലാളി നേതാക്കന്മാരായിട്ടുള്ള ലിജു, അഭിലാഷ് എന്നിങ്ങനെ നിരവധി പ്രമുഖർ ഇതിൽ ഉൾപ്പെടുന്നു. വിഴിഞ്ഞം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്ന വ്യക്തിയാണ് മുക്കോല പ്രഭാകരൻ. കേരളം മാറുന്നതിനൊപ്പം കോവളവും മാറുന്നുവെന്ന സന്ദേശമാണ് ഈ മാറ്റം നൽകുന്നത്.

തിരുവനന്തപുരം തൈക്കാട് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനാണ് പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി ഡോ അശ്വത് നാരായൺ, സംസ്ഥാന പ്രഭാരിമാരായ സി പി രാധാകൃഷ്ണൻ, വി സുനിൽ കുമാർ, എന്നിങ്ങനെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam