പത്തനംതിട്ടയിലും കനത്തമഴ; വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി: വിഡീയോ 

OCTOBER 23, 2021, 7:50 PM

കൊച്ചി: പത്തനംതിട്ട മലയോരമേഖലയിൽ കനത്ത മഴ. കോന്നിയിൽ ഒരുമണിക്കൂറിനിടെ 74 മില്ലിമീറ്റർ മഴയാണ് പെയ്തത്. ആങ്ങമൂഴി വനത്തിനുള്ളിൽ ഉരുൾപൊട്ടി. 

കോട്ടമൺപാറയിൽ ഒരു കാർ വെള്ളത്തിൽ ഒലിച്ചുപോയി. എരുമേലിയിൽ കനത്ത മഴയിൽ തടയണ തകർന്നു. ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകർന്നത്. കുറുമ്പൻമൂഴി വനത്തിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായതായും വിവരം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയായി.

ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

vachakam
vachakam
vachakam

പമ്പ മണിമലയാർ അച്ചൻകോവിലാർ എന്നിവയുടെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ക്യാമ്പുകളിലേക്കും, സുരക്ഷിത ഇടങ്ങളിലേക്കും മാറേണ്ടതാണ്. ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങരുത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.

 ജില്ലയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴയുണ്ട്. വനമേഖലയിൽ ഉരുൾ പൊട്ടലുകൾ ഉണ്ടായതായി വിവരം ലഭിക്കുന്നു. ആങ്ങമൂഴി കോട്ടമൺ പാറയിലും , പ്ലാപ്പള്ളി ഭാഗത്ത് വനത്തിലും ഉരുൾ പൊട്ടൽ ഉണ്ടായി. ഉരുൾ പൊട്ടലിൽ കോട്ടമൺ പാറയിൽ വീട് തകർന്നു.

ഉരുൾ പൊട്ടലിൽ ഉണ്ടായ വെള്ള പാച്ചിലിൽ വണ്ടികൾ ഒഴുകി പോയതായി റിപ്പോർട്ടുണ്ട്. ആളപായം ഒരിടത്തുമില്ല. കോന്നി താലൂക്കിൽ കഴിഞ്ഞ രണ്ടു മണിക്കൂറിൽ 7.4 സെന്റിമീറ്റർ മഴ പെയ്തു. ഇപ്പോഴും മഴ തുടരുകയാണ്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam