ഹാള്‍ മാര്‍ക്ക് മു​ദ്ര പതിക്കാന്‍ വിറ്റ സ്വർണ്ണം തിരികെ വാങ്ങി: ആലപ്പുഴയിലെ തട്ടിപ്പ് ഇങ്ങനെ

JULY 24, 2021, 8:57 AM

ആലപ്പുഴ: ഹാള്‍ മാര്‍ക്ക് മുദ്ര പതിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ആളുകളില്‍ നിന്നു വിറ്റ സ്വര്‍ണം തിരികെ വാങ്ങി ജ്വല്ലറി ഉടമയുടെ തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് മുതുകുളം ആയില്യത്ത് ജ്വല്ലറി ഉടമ ഉണ്ണികൃഷ്ണന് എതിരെ കനകക്കുന്ന് പൊലീസ് കേസെടുത്തു.

ജ്വല്ലറിയില്‍ നിന്നു സ്വര്‍ണം വാങ്ങിയ ആളുകളെ അങ്ങോട്ട് ബന്ധപ്പെട്ട് സ്വര്‍ണത്തില്‍ ഹാള്‍ മാര്‍ക്ക് മുദ്രകള്‍ ഇല്ലെന്നും ഇത്‌ ചെയ്തു നല്‍കാം എന്നു പറഞ്ഞാണ് സ്വര്‍ണം പലരില്‍ നിന്നും ഇയാള്‍ കൈക്കലാക്കിയത്. സ്വര്‍ണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതികള്‍ ഉണ്ടായത്.

60 പവനോളം സ്വര്‍ണമാണ് ഇയാള്‍ ആളുകളില്‍ നിന്ന് തിരികെ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉടമയ്ക്കെതിരെ പതിനാറോളം പരാതികള്‍. 

vachakam
vachakam
vachakam

കഴിഞ്ഞ വെള്ളിയാഴ്ച ശേഷം ജ്വല്ലറി തുറന്നില്ല. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. രണ്ട് മാസം മുന്‍പ് സ്വര്‍ണം നല്‍കി തിരികെ ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ഒരു വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്നാണ് നിരവധി പരാതികള്‍ വരാന്‍ തുടങ്ങിയത്. ഇതില്‍ സ്വര്‍ണത്തിന് മുന്‍‌കൂര്‍ തുക നല്‍കി ബുക്ക് ചെയ്തവരും ഉണ്ട്.

സംഭവത്തില്‍ കനകക്കുന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഉണ്ണികൃഷ്ണന്‍ ഒളിവിലാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam