ഗുരുവായൂർ ക്ഷേത്രോത്സവം നിയന്ത്രണങ്ങളോടെ : ദിവസം 5,000 പേർക്ക് ദർശനം

FEBRUARY 23, 2021, 12:44 PM

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവം നിയന്ത്രണങ്ങളോടെ നടത്താൻ ദേവസ്വം ഭരണ സമിതി തീരുമാനം. ഉത്സവ ദിനങ്ങളിൽ ഒരു ദിവസം 5,000 പേർക്കാണ് ദർശനം. വാദ്യത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും. ക്ഷേത്രത്തിനകത്ത് പഴുക്കാ മണ്ഡപം എഴുന്നള്ളിക്കുമ്പോൾ നടക്കുന്ന തായമ്പകയ്ക്കും നിയന്ത്രണമുണ്ട്.

ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിന് വെർച്വൽ ക്യൂ വഴി 3000 പേർക്ക് ദർശനം അനുവദിക്കും. ഇതിന് പുറമെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർ, തദ്ദേശവാസികൾ, ജീവനക്കാർ, ജീവനക്കാരുടെ കുടുംബാംഗങ്ങൾ എന്നിവർ അടക്കം ഒരു ദിവസം ആകെ 5000 പേർക്ക് ദർശനം അനുവദിക്കും. ആനയോട്ടത്തിന് ഇത്തവണ ഒരാന മാത്രമേ ഉണ്ടാകൂ. ഒരാനയെ മാത്രം ഓടിക്കുന്നതിനാണ് കളക്ടർ അനുമതി നൽകിയത്. മൂന്ന് ആനയ്ക്കായി ദേവസ്വം കത്ത് നൽകുന്നുണ്ട്. 

ക്ഷേത്രത്തിനുള്ളിൽ ഉത്സവനാളുകളിൽ നടക്കുന്ന കാഴ്ചശീവേലിക്ക് മേളത്തിനും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ കുളപ്രദക്ഷിണത്തിന് നടക്കുന്ന മേളം, പഞ്ചവാദ്യം എന്നിവയിലും 35 വീതം വാദ്യകലാകാരന്മാരെ മാത്രമേ പങ്കെടുപ്പിക്കൂ. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. രണ്ടാം വിളക്ക് മുതൽ എട്ടാം വിളക്ക് കൂടിയുള്ള ദിവസങ്ങളിൽ രാത്രി വടക്കേ തിരുമുറ്റത്ത് സ്വർണ്ണ പഴുക്കാ മണ്ഡപം എഴുന്നള്ളിക്കുമ്പോൾ നടക്കുന്ന തായമ്പക ഒന്നാക്കി.

vachakam
vachakam
vachakam

ക്ഷേത്രത്തിനുള്ളിലെ മേളം, തായമ്പക എന്നിവ ഒരു മണിക്കൂർ വീതവും കുളപ്രദക്ഷിണം ഒന്നര മണിക്കൂറായും നിജപ്പെടുത്തി. പഴുക്കാമണ്ഡപ ദർശനത്തിന് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് മുഖേനയും ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും തദ്ദേശ വാസികൾക്കും പാസ് മുഖേനയും ദർശനം. വെർച്വൽ ക്യൂ വഴി 150 പേർക്ക് രാത്രി 8.30 മുതൽ 9.30 വരെ പഴുക്കാമണ്ഡപ ദർശനം. 

 പ്രദേശികവാസികൾക്കും ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും പഴുക്കാമണ്ഡപ ദർശനത്തിനുള്ള പാസ് അതാത് ദിവസം വൈകിട്ട് 8 മുതൽ 9 വരെ പ്രത്യേക കൗണ്ടർ വഴി പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ നടക്കുന്ന ഗ്രാമപ്രദക്ഷിണത്തിന് ദേവസ്വം വക പറവെപ്പ്. ഉത്സവ ദേശപ്പകർച്ചയ്ക്ക് പകരമുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം അവകാശികൾക്ക് നൽകിയ മുൻകൂർ കൂപ്പൺ പ്രകാരം കൗസ്തുഭം കോമ്പൗണ്ടിലെ നാരായണീയം ഹാളിൽ വച്ച് നടക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam