GST വെട്ടിപ്പ്; 12 സിനിമാ നടന്മാർക്കെതിരെ ഇന്റലിജൻസ് വിഭാഗം അന്വേഷണം

JANUARY 26, 2022, 5:36 AM

സേവന നികുതി യഥാസമയം അടയ്ക്കുന്നതിൽ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ 12 സിനിമാ നടന്മാർക്കെതിരെ സംസ്ഥാന നികുതി വകുപ്പിന്റെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങിയാതായി റിപ്പോർട്ട്. 

സിനിമകളിൽ അഭിനയിക്കാൻ വൻതുക പ്രതിഫലം വാങ്ങുന്ന നടന്മാർ കൃത്യമായി ജിഎസ്ടി അടയ്ക്കാത്തതിനാൽ, ഈ തുക ഇളവ് ചെയ്തു നികുതി റിട്ടേൺ യഥാസമയം സമർപ്പിക്കാൻ കഴിയുന്നില്ലെന്ന നിർമാതാക്കളുടെ പരാതിയിലാണ് നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്.

മൂന്നര കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ നടനെതിരെ എറണാകുളം ജില്ലാ ഇന്റലിജൻസ് വിഭാഗം പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. വെട്ടിച്ച നികുതി അടയ്ക്കാനുള്ള നോട്ടിസ് മറ്റുള്ളവർക്ക് നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട അഭിനയം, സംഗീതം, നിർമാണം, പോസ്റ്റ് പ്രൊഡക്‌ഷൻ, ഡബ്ബിങ്, മിക്സിങ് തുടങ്ങിയ സർവീസ് മേഖലകളിൽ നിന്നു വർഷം 20 ലക്ഷം രൂപയിൽ അധികം വരുമാനം നേടുന്നവർ ജിഎസ്ടി അടയ്ക്കാൻ ബാധ്യസ്ഥരാണ്.

അതേസമയം നികുതിയടവിൽ തുടർച്ചയായ വർഷങ്ങളിൽ വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയവർക്കെതിരെ മാത്രമാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. സേവന നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി എല്ലാവർക്കും നോട്ടിസ് നൽകിയ ശേഷവും നികുതിയടയ‌്ക്കാൻ തയാറാകാത്ത 12 പേർക്കെതിരെയാണ് നിയമനടപടി ആരംഭിച്ചത്. നികുതി വകുപ്പ് ഐബി വിഭാഗത്തിന്റെ എറണാകുളം ജില്ലാ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam