കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങും: പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

NOVEMBER 25, 2021, 2:39 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില  നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ വാങ്ങി വിപണിയിലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായുള്ള ആദ്യ ലോഡ് പച്ചക്കറി കേരളത്തില്‍ എത്തി. 


ഹോര്‍ട്ടികോര്‍പ്പ്, വിഎഫ് പിസി എന്നിവ വഴി അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ വില നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും കൂടുതല്‍ ലോഡ് പച്ചക്കറിയെത്തുമ്പോള്‍ വില കുറയുമെന്നാണ് കരുതുന്നതെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. 

vachakam
vachakam
vachakam

ഗുണമേന്മ ഉറപ്പ് വരുത്തിയാണ് പച്ചക്കറികള്‍ സമാഹരിക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പ്, വിഎഫ് പിസി എന്നിവ വഴി കര്‍ഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പ്, വിഎഫ് പിസിയും പച്ചക്കറി സംഭരിച്ച് വിപണിയിലിറക്കും. ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ടാണ് ഇതിന് വേണ്ടിയുള്ള നടപടികളെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പച്ചക്കറി മൊത്തക്കച്ചവടക്കാര്‍ ബോധപൂര്‍വ്വം വിലകൂട്ടാന്‍ ശ്രമിക്കരുത്. അങ്ങനെയുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും പി പ്രസാദ് പറഞ്ഞു. പച്ചക്കറി വിലക്കയറ്റം പ്രതിസന്ധി ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന് വേണ്ടി പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam