കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 543 ഗ്രാം സ്വര്‍ണം പിടികൂടി. ഇതിന് 27 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളം സ്വദേശി അശോകനെ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിവസ്ത്രത്തില്‍ പോക്കറ്റുണ്ടാക്കി സ്വര്‍ണം വച്ചശേഷം പോക്കറ്റ് ആണെന്ന് മനസിലാക്കാന്‍ പറ്റാത്ത രീതിയില്‍ തയ്ച്ചിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് വിശദമായി പരിശോധിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്