കോണ്‍ഗ്രസ് നേതൃത്വം രണ്ടു തട്ടില്‍

APRIL 17, 2021, 9:37 AM

ആലപ്പുഴ:സ്ത്രീത്വത്തെ മന്ത്രി ജി സുധാകരന്‍  അപമാനിച്ചെന്ന പരാതിയോടുളള നിലപാടിനെ ചൊല്ലി ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതൃത്വം രണ്ടു തട്ടില്‍. പരാതിയില്‍ അടിയന്തര നടപടി വേണമെന്ന കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷൂക്കൂറിന്‍റെ നിലപാട് തള്ളി ഡിസിസി പ്രസിഡന്‍റ് എം ലിജു രംഗത്തെത്തി. സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണെന്ന് അഭിപ്രായമില്ലെന്നും പരാതിക്ക് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്നും ലിജു പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച ജി സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് മുന്‍പഴ്സണല്‍ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. സുധാകരനെതിരായ പരാതി സിപിഎമ്മിനുള്ളിലെ വിഭാഗീയതയെന്ന് ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.അതേസമയം, അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സുധാകരന്‍ പരോക്ഷമായി സഹായിച്ചെന്ന ആരോപണം നിലനില്‍ക്കെ എം ലിജു അദ്ദേഹത്തെ പിന്തുണച്ച്‌ രംഗത്തെത്തിയത് ശ്രദ്ധേയമായി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam