ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാവര്‍ത്തിച്ച്‌  ജി സുധാകരന്‍

APRIL 17, 2021, 2:45 PM

ആലപ്പുഴ: മുന്‍ പഴ്സണല്‍ സ്റ്റാഫം​ഗത്തിന്റെ ഭാര്യയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാവര്‍ത്തിച്ച്‌ മന്ത്രി ജി സുധാകരന്‍. അവര്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണുള്ളത്. രാഷ്ട്രീയ ക്രിമിനലുകള്‍ ആലപ്പുഴയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പരാതി ഉന്നയിച്ച പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യയെ തനിക്ക് അറിയില്ല. സ്റ്റാഫ് അം​ഗം ജോലിക്ക് കൃത്യമായി ഹാജരായിരുന്നില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് താന്‍ പറഞ്ഞത്. താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. ആരെയും മോശമായി പറഞ്ഞിട്ടില്ല.

തനിക്കെതിരെ ഉള്ള പരാതിക്ക് പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.സിപിഎമ്മിന് ഉള്ളില്‍ ഉള്ള ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഘത്തില്‍ പല പാര്‍ട്ടിക്കുള്ളില്‍ ഉള്ളവരുണ്ട്. സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നില്‍.

vachakam
vachakam
vachakam

കുടുംബത്തെ വരെ ആക്ഷേപിക്കാന്‍ ശ്രമം നടന്നു. പഴ്സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപെട്ടിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു.

മന്ത്രി ജി സുധാകരന് എതിരെ മുന്‍ പഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു. പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നില്ലന്ന് പൊലീസിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

എന്നാല്‍, പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി പറഞ്ഞു. പല ഭാ​ഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പരാതി പിന്‍വലിക്കാന്‍ ഒരുക്കമല്ല. പിന്‍വലിച്ചു എന്ന് പോലീസ് പറയുന്നത് ശരിയല്ല. എസ് പിക്ക് പരാതി നല്‍കുമെന്നും അവര്‍ പ്രതികരിച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam