തെരഞ്ഞെടുപ്പ് വീഴ്ച അന്വേഷിക്കുന്ന കമ്മീഷന്‍ മുമ്പാകെ ജി. സുധാകരന്‍ ഹാജരായി

JULY 24, 2021, 10:23 AM

ആലപ്പുഴ: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ച അന്വേഷിക്കുന്ന കമ്മീഷന്‍ മുമ്പാകെ മുന്‍ മന്ത്രിയും സി.പി.എം മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ ഹാജരായി. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം എം.​പി​യും സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ്​ അം​ഗം കെ.​ജെ. തോ​മ​സും അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ മുമ്പാകെ രാവിലെയാണ് സുധാകരന്‍ ഹാജരായത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വീ​ഴ്​​ച വ​രു​ത്തിയെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ സി.പി.എം സം​സ്ഥാ​ന സ​മി​തിയാണ് കമ്മീഷനെ ചുമതലപ്പെടുത്തിയത്.അതേസമയം, തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വീ​ഴ്​​ച വ​രു​ത്തിയെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ക​ണ​ക്കു​ക​ള്‍ നി​ര​ത്തി നേ​രി​ടാ​നാണ് ജി.​സു​ധാ​ക​ര​ന്‍റെ നീക്കം. അ​മ്പല​പ്പു​ഴ​യി​ല്‍ മാ​ത്ര​മ​ല്ല ആ​ല​പ്പു​ഴ​യി​ലും അ​രൂ​രി​ലും സ​മാ​ന​രീ​തി​യി​ല്‍ വോ​ട്ട്​ ചോ​ര്‍​ന്നു​വെ​ന്ന ക​ണ​ക്കു​ക​ള്‍ അ​ന്വേ​ഷ​ണ ക​മ്മീഷ​​ന്​ മു​ന്നി​ല്‍ ഹാ​ജ​രാ​ക്കും. ഇ​തോ​ടെ സ​മ്മ​ര്‍​ദ​ത്തി​ലാ​കു​ന്ന നേ​തൃ​ത്വം ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​നി​ട​യി​ല്ല.

കീ​ഴ്​​ഘ​ട​ക​ത്തി​ലേ​ക്ക്​ ത​രം​താ​ഴ്​​ത്തു​ന്ന പ​തി​വ്​ ന​ട​പ​ടി​ക്ക​പ്പു​റം പോ​കി​ല്ലെ​ന്നാ​ണ്​ സൂ​ച​ന.വ്യ​ക്തി​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളെ ബൂ​ത്ത്​ ത​ല​ത്തി​ല്‍ കി​ട്ടി​യ വോ​ട്ടു​ക​ളു​ടെ പ​ട്ടി​ക നി​ര​ത്തി​യാ​കും​​ സു​ധാ​ക​ര​ന്‍ പ്ര​തി രോ​ധി​ക്കു​ക. ആ​ല​പ്പു​ഴ, അ​രൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും സ​മാ​ന​മാ​യ വോ​ട്ട്​ കു​റ​വ്​ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന്​ തെ​ളി​യി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​താ​യി അ​റി​യു​ന്നു. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ നാ​ല​ര ശ​ത​മാ​നം വോ​ട്ടു​ക​ള്‍ ഇ​ട​തു​ മു​ന്ന​ണി​ക്ക്​ കു​റ​ഞ്ഞി​രി​ക്കെ അമ്പല​പ്പു​ഴ​യി​ല്‍ അ​ത്​ ര​ണ്ട​ര ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു.

vachakam
vachakam
vachakam

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ പ​കു​തി​യോ​ളം വാ​ര്‍​ഡു​ക​ളി​ല്‍ 977 വോ​ട്ടി​ന്​ പി​ന്നി​ലാ​യി​രു​ന്നു പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍. അ​തേ​സ​മ​യം, അ​മ്പല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട, ബാ​ക്കി ന​ഗ​ര​സ​ഭ വാ​ര്‍​ഡു​ക​ളി​ല്‍ എ​ച്ച്‌. സ​ലാ​മി​ന് വ്യ​ക്ത​മാ​യ ലീ​ഡ് ഉ​ണ്ടെ​ന്ന​ത്​ മാ​ത്രം മ​തി സു​ധാ​ക​ര​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന്​ തെ​ളി​യി​ക്കാ​നെ​ന്നാ​ണ്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭൂ​രി​പ​ക്ഷം സ്വ​ന്തം പ​ഞ്ചാ​യ​ത്താ​യ പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ 2700 വോട്ടിന്റെ ഭൂ​രി​പ​ക്ഷം സ​ലാ​മി​ന്​ ല​ഭി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, എ.​എം. ആ​രി​ഫ് 30000ത്തി​ല​ധി​കം ഭൂ​രി​പ​ക്ഷം നേ​ടി​യ അ​രൂ​രി​ല്‍ 7000 ആ​യി ചു​രു​ങ്ങി.തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കെതി​രെ സു​ധാ​ക​ര​ന്‍ വാ​ര്‍​ത്ത​സ​മ്മേള​ന​ത്തി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി​യി​ല്‍ രാ​ഷ്​​ട്രീ​യ ക്രി​മി​ന​ലു​ക​ളു​ണ്ടെ​ന്ന സു​ധാ​ക​ര​ന്‍റെ പ്ര​സ്​​താ​വ​ന​ക്ക്​ പി​ന്തു​ണ​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നു​ ശേ​ഷം അ​മ്പ​ല​പ്പു​ഴ എ​ല്‍.​ഡി.​എ​ഫ്​ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സി.​പി.​ഐ നേ​താ​ക്ക​ളാ​യ അ​ഡ്വ. വി. ​മോ​ഹ​ന്‍​ദാ​സും ഇ.​കെ. ജ​യ​നും ഭാ​ര​വാ​ഹി​ക​ളാ​യ ക​മ്മി​റ്റി ഏ​പ്രി​ല്‍ 22ന്​ ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക്​ ന​ല്‍​കി​യ പ്ര​സ്​​താ​വ​ന​യി​ല്‍ മു​ന്‍ തെ​ര​​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ല്‍ യോ​ജി​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണ്​ അ​മ്പ​ല​പ്പു​ഴ​യി​ലു​ണ്ടാ​യ​തെ​ന്ന ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ലാ​യി​രു​ന്നു അ​തി​ല്‍. പോ​രാ​യ്​​മ​ക​ള്‍ പ​രി​ഹ​രി​ച്ച്‌​ മു​ന്നോ​ട്ട്​ പോ​കാ​ന്‍ സു​ധാ​ക​ര​ന്‍റെ ദീ​ര്‍​ഘ​കാ​ല പ്ര​വ​ര്‍​ത്ത​ന പ​രി​ച​യം സ​ഹാ​യ​ക​ര​മാ​യി​യെ​ന്ന പ​രാ​മ​ര്‍​ശം അ​ദ്ദേ​ഹ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ക​ച്ചി​ത്തു​രുമ്പാണ്. പാ​ര്‍​ട്ടി ​അ​ന്വേ​ഷ​ണ​ത്തി​ല്‍ സി.​പി.​ഐ ​നേതാ​ക്ക​ളി​ല്‍ ​നി​ന്ന്​ തെ​ളി​വ്​ എ​ടു​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam