അന്യ സംസ്ഥാനങ്ങളില്‍ നിന്ന്  ഭക്ഷ്യവസ്തുക്കള്‍ എത്തുന്ന പ്രതിസന്ധി പരിഹരിച്ചു ജി.ആർ അനിൽ

NOVEMBER 25, 2021, 11:03 AM

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ നിന്ന്  ഭക്ഷ്യവസ്തുക്കള്‍ എത്തുന്ന പ്രതിസന്ധി പരിഹരിച്ചു ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ  അനിൽ.

ഇന്ന്(November-25) കേരളത്തിലെ എല്ലാ മാവേലി സ്‌റ്റോറിലും സാധനം എത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

പച്ചക്കറി വിലക്കയറ്റത്തെ സംബന്ധിച്ച്‌ ഇന്ന് കേന്ദ്ര മന്ത്രിയെ കാണും.

vachakam
vachakam
vachakam

കേരളത്തില്‍ 6 വര്‍ഷമായി 13 ഇനം സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചിട്ടില്ലെന്നും മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വഴി ജനങ്ങളില്‍ സാധനങ്ങള്‍ എത്തിക്കും ജി. ആര്‍ അനില്‍ പറഞ്ഞു.

അതേസമയം, പച്ചക്കറി വില പിടിച്ച്‌ നിര്‍ത്താന്‍ ആണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപ്പെടുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി. വില നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച്‌ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി പി പ്രസാദ് വ്യക്തമാക്കി.

vachakam
vachakam
vachakam

ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില സാധാരണ നിലയില്‍ ആക്കാനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയത്.

കാര്‍ഷിക വിപണന മേഖലയില്‍ ഇടപെടല്‍ നടത്തുന്ന ഹോര്‍ട്ടികോര്‍പ്പ് വി.എഫ്.പി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും കാലോചിതമായ ഇടപെടല്‍ വിപണയില്‍ വരുത്തുന്ന തരത്തിലുള്ള സംവിധാനം രൂപകല്പന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam