പൊലീസ് അക്കാഡമിയുടെ  വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച്  തട്ടിപ്പ്

APRIL 17, 2021, 1:16 PM

തൃശൂർ: കേരള പൊലീസ് അക്കാഡമിയുടെ പേരുള്ള വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് അക്കാഡമി നടത്തുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഫോമുകളുടെ പേരിൽ തട്ടിപ്പ്. ഫോം ലഭ്യമാണെന്ന അറിയിപ്പോടെയാണ് വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത്. ഇതിൽ അപേക്ഷ സമർപ്പിക്കുന്നതിന് പണം ആവശ്യപ്പെടുന്നുണ്ട്. പൊലീസ് അക്കാഡമിയുടെ ഔദ്യോഗിക ലോഗോയോടുകൂടിയ അപേക്ഷാഫാറം വ്യാജമായി ഉണ്ടാക്കി വിൽക്കുന്നുണ്ടെന്നും പറയുന്നു.

pdffiller.com എന്ന വെബ്‌സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ഇത് പൂരിപ്പിക്കുന്നതിനും ഡൗൺ ലോഡ് ചെയ്യുന്നതിനും വിദ്യാർത്ഥികളിൽ നിന്നും എട്ട് ഡോളർ വീതം ഈടാക്കിയായിരുന്നു തട്ടിപ്പ്. ഇത് സംബന്ധിച്ച് പൊലീസ് അക്കാഡമി സിറ്റി സൈബർ സെല്ലിന് പരാതി നൽകി. പൊലീസ് അക്കാഡമിയുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളെല്ലാം തികച്ചും സൗജന്യമാണ്. മറ്റ് വെബ്‌സൈറ്റുകളിലൂടെ അക്കാഡമിയുടെ അപേക്ഷകൾ വിതരണം ചെയ്യുന്നില്ല, സ്വീകരിക്കുന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.

അക്കാഡമിയുടെ ലോഗോയുടെ ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ലോഗോയാണ് ഉണ്ടാക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റാണെന്ന ധാരണയിൽ പലരും സൈറ്റിൽ കയറി പണമൊടുക്കി അപേക്ഷിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് വെബ്‌സൈറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതിന് മുമ്പും അക്കാഡമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും തിരിച്ചെടുക്കാനായില്ല. 

vachakam
vachakam
vachakam

ഹാക്ക് ചെയ്തത് തങ്ങളാണെന്ന് കേരള സൈബർ വാരിയേഴ്‌സ് അവരുടെ സാമൂഹിക മാദ്ധ്യമത്തിലൂടെ സ്ഥിരീകരണം നൽകിയിട്ടും നടപടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഡി.ഐ.ജിയുടെ കീഴിലുള്ള സൈബർ വിഭാഗമാണ് പൊലീസ് അക്കാഡമിയിലെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് അന്വേഷിക്കുന്നത്. വ്യാജ വെബ്‌സൈറ്റിലൂടെ പണം തട്ടിയ സംഭവം അന്വേഷിക്കുന്നത് സിറ്റി സൈബർ വിഭാഗവും.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam