കോട്ടയം: രാമപുരത്ത് കുറുക്കന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. വളക്കാട്ടുകുന്ന്, ചിറകണ്ടം, ഏഴാച്ചേരി എന്നിവിടങ്ങളിലാണ് കുറുക്കൻ ഭീതി പരത്തിയത്.
ഇന്നലെ രാവിലെയാണ് നാലുപേരെ കടിച്ചത്.
ചിറകണ്ടം നടുവിലാമാക്കൽ ബേബി (58), ചിറകണ്ടം നെടുമ്പള്ളിൽ ജോസ് (83), വളക്കാട്ടുകുന്ന് തെങ്ങുംപള്ളിൽ മാത്തുക്കുട്ടി (53), ഭാര്യ ജൂബി (47) എന്നിവർക്കാണു കുറുക്കന്റെ കടിയേറ്റ് പരിക്കേറ്റത്.
മുൻ പഞ്ചായത്ത് മെംബറായ ജോസ് ചിറകണ്ടം-ഏഴാച്ചേരി റോഡിൽ പ്രഭാതസവാരി നടത്തി തിരികെ വീട്ടിലേക്കു വരുമ്ബോഴാണു കുറുക്കൻ മുഖത്തുചാടി കടിച്ചത്.
ബേബിയുടെ മുഖത്തിന് പുറമേ കയ്യിലും കടിയേറ്റിട്ടുണ്ട്. വിരൽ കുറുക്കൻ കടിച്ചെടുത്തു. മാത്തുക്കുട്ടിക്കു വീടിന്റെ മുറ്റത്താണു കടിയേറ്റത്. ഭാര്യ ജൂബി ഓടിയെത്തിയപ്പോൾ അവരെയും കടിച്ചു. എല്ലാവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്