കോട്ടയത്തെ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: രക്ഷിതാക്കളെ ചോദ്യംചെയ്യും

SEPTEMBER 26, 2021, 7:25 PM

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാല്  മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയെന്ന് പൊലീസ്. 

കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ ബാബു - സൂസൻ ദമ്പതികളുടെ മകൻ ഐഹാനെയാണ്  കഴിഞ്ഞ ദിവസം   വീട്ടിൽ  ചലനമറ്റ നിലയിൽ കണ്ടെത്തിയത്. 

ശ്വാസംമുട്ടിയാണ് മരണം എന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടം പൂർത്തിയായെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും പുറത്തു വന്നിരുന്നു. ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ അച്ഛൻ റിജോയെ ഫോണിൽ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. 

സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും  കുട്ടി മരിച്ചതായി ഡോക്ടർമാർ  സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യതിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam