പന്തീരാങ്കാവ്: തൊണ്ടയാട് രാമനാട്ടുകര ദേശീയപാത ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ യുവാവ് മരിച്ചു. മലപ്പുറം മുന്നിയൂര്‍ സൗത്ത് വെളിമുക്ക് ആലുങ്കല്‍ പുതിയ പറമ്പില്‍ ഹുസ്ന മന്‍സില്‍ പി.ഹുസൈന്‍ (32) ആണ് മരിച്ചത്. മെട്രോ ആശുപത്രിക്കും ലാന്‍ഡ് മാര്‍ക്ക് ഫ്‌ലാറ്റിനു സമീപം ഞായറാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് അപകടം.
ഹുസൈന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്കു വീണപ്പോള്‍ പിന്നാലെ വന്ന കോണ്‍ക്രീറ്റ് മിക്‌സ്ചര്‍ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുസൈന്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്‌കാരം തിങ്കളാഴ്ച.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്