മീനുകള്‍ കൂട്ടത്തോടെ കരമനയാറ്റില്‍ ചത്ത് പൊങ്ങി

APRIL 17, 2021, 3:09 PM

തിരുവനന്തപുരം:മീനുകള്‍ കൂട്ടത്തോടെ കരമനയാറ്റില്‍ ചത്ത് പൊങ്ങിയതുമായി ബന്ധപെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡും ഫിഷറീസ് വകുപ്പും പരിശോധന തുടങ്ങി. മേയറുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഒരാഴ്ചയായി കരമനയാറിന്‍റെ തീരത്ത് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തുന്ന കാഴ്ച പതിവാണ്.

വെളളത്തിലാകെ എണ്ണ കലര്‍ന്ന പാടയും നിറവ്യത്യാസവും കാണാം. ചത്തുപൊങ്ങുന്ന മീനുകളില്‍ പുഴുവരിക്കുകയും പ്രദേശമാകെ ദുര്‍ഗന്ധം പരക്കുകയും ചെയ്യുന്നു. പരാതി ശക്തമായതോടെയാണ് സംഭവത്തില്‍ മേയറുടെ ഇടപെടലുണ്ടാകുന്നത്. മേയര്‍ ആര്യാ രാജേന്ദ്രനും ഫിഷറീസ്, മലിനീകരണ നിയന്ത്രണബോര്‍‍ഡ് വകുപ്പുകളിലെ ഉദ്യേഗസ്ഥരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മീന്‍ ചത്തൊടുങ്ങുന്നതിന്റെ കാരണം വ്യക്തമാകൂവെന്ന് മേയര്‍ അറിയിച്ചു. തലസ്ഥാനത്തെ പ്രധാനകുടിവെളള സ്രോതസുകൂടിയാണ് കരമനയാര്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam