*** ഇ.എസ്.ഐയിൽ ചേർന്നത് മുതൽ സൂപ്പർസ്പെഷ്യാലിറ്റി ആനുകൂല്യം
ന്യൂഡൽഹി: ഇ.എസ്.ഐ ഗുണഭോക്താക്കൾക്കായ രോഗ, പ്രസവാനുകൂല്യം ലഭിക്കാനുള്ള നിബന്ധനകളിൽ ഇളവ്. രോഗാനുകൂല്യം കിട്ടണമെങ്കിൽ വിഹിത കാലയളവിൽ 78 ദിവസമെങ്കിലും ജോലിചെയ്യണമെന്നത് 39 ദിവസമായി കുറച്ചു. ആറുമാസം വരെയുള്ള പ്രസവാനുകൂല്യം ലഭിക്കാനായി വിഹതി കാലയളവിൽ കുറഞ്ഞത് 70 ദിവസം ജോലി ചെയ്യണമെന്നത് 35 ആയും കുറച്ചു. മാർച്ച് 21 വരെയാണ് ഈ ഇളവ്.
കൊവിഡ് പശ്ചാത്തലത്തിലാണ് തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗംഗ്വാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.എസ്.ഐ യോഗം ഈ തീരുമാനമെടുത്തത്. സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ ആനുകൂല്യത്തിനുള്ള അർഹത ഇ.എസ്.ഐയിൽ അംഗമായത് മുതൽ ലഭ്യമാക്കണമെന്നുള്ള ഡൽഹി ഹൈക്കോടതി വിധി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ഉയർന്ന ശമ്പളമുള്ള തൊഴിലാളികൾക്കും 21000 രൂപ പരിധിയുടെ അടിസ്ഥാനത്തിൽ വിഹിതം പിടിച്ച് ഇ.എസ്.ഐയിൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ അടുത്ത യോഗത്തിൽ തീരുമാനമറിയിക്കാമെന്ന് തൊഴിൽ മന്ത്രി അറിയിച്ചതായി ബോർഡ് അംഗം വി.രാധകൃഷ്ണൻ അറിയിച്ചു.
കൊല്ലം നാവായിക്കുളം, തൃശ്ശൂർ കൊരട്ടി, എറണാകുളം ആലുവ എന്നീ സ്ഥലങ്ങളിൽ ഡിസ്പെൻസറികൾക്ക് സ്വന്തം സ്ഥലത്ത് കെട്ടിടം നിർമ്മിക്കാനുള്ള പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കും. ഉദ്യോഗമണ്ഡൽ ആശുപത്രിയിൽ കിടക്കകളുടെ എണ്ണം 300 ആയി ഉയർത്തുന്നതിന്റെ പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കും.
വാർഷിക അറ്റകുറ്റപ്പണികൾക്കും പ്രത്യേക നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇ.എസ്.ഐ റീജിയണൽ ഡയറക്ടർക്ക് അനുമതി നൽകാനുള്ള പരിധി 30 ലക്ഷത്തിൽ നിന്ന് 5 കോടിയായി ഉയർത്തി.
ഓരോ സംസ്ഥാനത്തെയും ഡിസ്പെൻസറികളുടെയും ആശുപത്രികളുടെയും അറ്റകുറ്റപ്പണികളും പുതിയ നിർമ്മാണവും അതാത് സമയത്ത് ചെയ്യാൻ ഇത് സഹായകമാകും. നിരവധി പ്രോജക്ടുകളുള്ള കേരളത്തിന് ഇത് നേട്ടമാകും. ഇ.എസ്.ഐ പ്രവർത്തനങ്ങൾ വിലയിരുത്താനും പോരായ്മകൾ തിരുത്താനും സംസ്ഥാനങ്ങളിൽ സർക്കാരും തൊഴിലാളിയും തൊഴിലുടമയും കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനിച്ചു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.