കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍  ഇ ഡി കേസെടുക്കും

JULY 24, 2021, 8:03 AM

തൃശൂര്‍:എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍  കേസെടുക്കും. സിപിഎം ഭരിക്കുന്ന ബാങ്കിലെ തട്ടിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ചാണ് തീരുമാനം. തട്ടിപ്പില്‍ അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീളുമെന്നാണ് സൂചന. അതിവേഗം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

കേസെടുത്ത ഇരിങ്ങാലക്കുട പൊലീസില്‍ നിന്ന് ഇഡി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ശരിവച്ചാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.ഇഡിയുടെ അന്വേഷണ ഉത്തരവ് ദിവസങ്ങള്‍ക്കകം ഇറങ്ങും.

കരുവന്നൂര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുണ്ട്. സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

vachakam
vachakam
vachakam

മുഖ്യപ്രതികളായ ബാങ്കിന്റെ മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറും മുന്‍ മാനേജര്‍ എം.കെ. ബിജുവും സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ ഭാരവാഹികളും നിലവിലെ അംഗങ്ങളുമാണ്. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തിട്ടില്ല.

പ്രതികള്‍ക്കു മുന്‍നിര നേതാക്കളുമായി അടുപ്പമുണ്ടെന്ന ആരോപണവും ശക്തമാണ്. തട്ടിപ്പുവിവാദം നീറിപ്പുകയുകയും ക്രൈം ബ്രാഞ്ച് കേസെടുക്കുകയും ചെയ്തിട്ടും പ്രതികളില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതും ചര്‍ച്ചയായിട്ടുണ്ട്. ബാങ്കിനു മുന്നില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ സമരം തുടങ്ങി.

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ സാമ്പത്തിക നിയന്ത്രണം കേരള ബാങ്ക് ഏറ്റെടുക്കും എന്നാണ് സൂചന. സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ പഠിച്ച്‌ പാക്കേജ് തയ്യാറാക്കും. ഇതനുസരിച്ചുള്ള ഫണ്ട് കേരള ബാങ്ക് നല്‍കും.

vachakam
vachakam
vachakam

150 കോടിരൂപയെങ്കിലും അടിയന്തരമായി നല്‍കും. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥനെ കരുവന്നൂര്‍ ബാങ്കിന്റെ ഇനിയുള്ള സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ടത്തിനു നിയോഗിക്കും.

നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടില്ലെന്ന ആധി ആത്മഹത്യയ്ക്കുവരെ കാരണമാക്കുമെന്ന വിവരം രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിന്റെ അധീനതയിലുള്ള ഭൂമിയും ബാങ്ക് കെട്ടിടവും കേരളബാങ്കില്‍ പണയത്തിലാണ്.

42 കോടിരൂപ കേരളബാങ്കിന് നല്‍കാനുമുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളില്‍ പണയവസ്തുവിന്റെ മൂല്യം നിശ്ചയിക്കാന്‍ പ്രത്യേകം ഓഫീസറില്ലെന്നതാണ് തട്ടിപ്പിനു കാരണമാകുന്നതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളില്‍ 'വാല്വേഷന്‍ ഓഫീസര്‍' ഉണ്ട്. ഇവരാണ് പണയവസ്തുവിന്റെ മൂല്യം നിശ്ചയിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam