പി.വി അന്‍വറിനെതിരെ ഇ.ഡി അന്വേഷണം

JULY 3, 2022, 11:40 AM

തിരുവനന്തപുരം: ക്വാറി തട്ടിപ്പ് കേസില്‍ എം.എല്‍.എ പി.വി. അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.

ക്വാറി ഉടമയ്ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. അന്‍വറുമായി നടത്തിയ ഇടപാടിന്റെ രേഖകള്‍ സമര്‍പ്പിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിക്കാരനായ സലീം, ക്വാറി അന്‍വറിന് വിറ്റ ഇബ്രാഹിം എന്നിവര്‍ക്കാണ് ഇത് സംബന്ധിച്ച് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്.

vachakam
vachakam
vachakam

50 ലക്ഷം രൂപ വാങ്ങി പറ്റിച്ചുവെന്ന കേസ് നേരത്തെ പി.വി അന്‍വറിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.എന്നാല്‍ സിവില്‍ കേസാണെന്ന് പറഞ്ഞ് പൊലീസ് കാര്യമായ നടപടികളെടുക്കാതെ തുടരുകയായിരുന്നു. ഈ കേസിലാണ് നിലവില്‍ ഇ.ഡി നോട്ടീസയച്ചിരിക്കുന്നത്.

നാളെയാണ് ഇവര്‍ ഹാജരാകേണ്ടത്. കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തണമെന്നാണ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam