സമാധി ദിനത്തില്‍ മന്നത്തിനെ ഓര്‍മ്മിച്ച് ദേശാഭിമാനി

FEBRUARY 25, 2021, 5:45 PM

കേരളത്തിന്റെ സാമൂഹിക സാമുദായിക നവോത്ഥാനത്തിന് പ്രധാന പങ്കുവഹിച്ച ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സംഭാവനകളെ ഉള്‍പ്പെടുത്തി ദേശാഭിമാനി ലേഖനം. സിപിഐഎം സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐ ദേശീയ പ്രസിഡണ്ടുമായിരുന്നു ലേഖകന്‍.

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ആലോചന യോഗങ്ങളില്‍ ഉള്‍പ്പെടെ മന്നത്ത് പങ്കെടുത്തിരുന്നുവെന്നും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും മന്നത്തിന്റെ നവോത്ഥാസമരങ്ങളിലെ സംഭാവനകളെ ചെറുതാക്കി കാണുന്നതിനെ നമ്മളാരും ഇഷ്ടപ്പെടുന്നില്ലെന്നും ഡോ. വി ശിവദാസന്‍ എഴുതിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

ഗുരുവായൂര്‍ സത്യാഗ്രഹ ജാഥ വിജയിപ്പിക്കാന്‍ ജാഥ നയിച്ച എകെജിക്കൊപ്പം മന്നത്ത് പത്മനാഭന്റെ പങ്ക് വളരെ വലുതാണെന്ന് ലേഖനത്തില്‍ പറയുന്നു. നവോത്ഥാനപ്രസ്ഥാനവും മന്നത്ത് പത്മനാഭനും എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. 

vachakam
vachakam
vachakam

‘ഓരോ വ്യക്തികളുടേയും സംഭാവനകളെ വിലയിരുത്തേണ്ടത് അവര്‍ ജീവിച്ച കാലത്തെ സാമൂഹിക പരിസ്ഥിതികളുമായി ബന്ധപ്പെടുത്തികൊണ്ടാണ്. കേരളത്തില്‍ ജാത്യാചാരങ്ങളും നികൃഷ്ടമായ അനാചാരങ്ങളും ഉണ്ടായിരുന്ന കാലത്താണ് മന്നത്ത് പത്മനാഭന്‍ ജനിക്കുന്നത്. അത്തരത്തിലുള്ള ഉച്ചനീചത്വങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹത്തിന്റെ ജീവിതയൗവനത്തിന്റെ വലിയഭാഗവും ചെലവഴിച്ചത്. സാമൂഹ്യ അനാചാരങ്ങളോട് കലഹിക്കാനും പ്രതിഷേധിക്കാനും അദ്ദേഹം കാട്ടിയ കരുത്ത് മന്നത്തിന്റെ ജീവിതത്തെ മനസ്സിലാക്കുമ്പോള്‍ അറിയാനാകുന്നതാണ്. മന്നം വളര്‍ന്ന ജീവിതസാഹചര്യങ്ങളില്‍ അനുഭവിക്കേണ്ടിവന്ന വിവേചനങ്ങളോട് ഉശിരോടെ കലഹിക്കാന്‍ അദ്ദേഹം തയ്യാറായി. ബ്രാഹ്മണ മേധാവിത്വത്തോട് ഏറ്റുമുട്ടാനും അവശ ജനവിഭാഗത്തോടുള്ള അനുകമ്പയിലധിഷ്ഠിതവുമായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.’ എന്നും ലേഖനത്തില്‍ പറയുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam