വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു; അനന്യയുടെ മരണത്തിനു പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദവും

JULY 24, 2021, 8:53 AM

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. 

അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

വൈറ്റില തൈക്കൂടത്ത് ജവഹര്‍ റോഡിലുള്ള സുഹൃത്തുക്കളുടെ വീട്ടിലാണ് ജിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഹെയര്‍ സ്റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പു കാലം മുതലാണ് അന്യനയും ജിജുവും ഒരുമിച്ച്‌ താമസിക്കാന്‍ തുടങ്ങിയത്.

vachakam
vachakam
vachakam

വൈറ്റില തൈക്കൂടത്ത് ജവഹര്‍ റോഡിലുള്ള വീട്ടില്‍, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സുഹൃത്തുക്കള്‍ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam