യുവതിയെ തട്ടികൊണ്ടുപോയ സംഭവം കസ്റ്റംസ് ചോദ്യം ചെയ്യുന്നു

FEBRUARY 23, 2021, 3:20 PM

യുവതിയെ തട്ടികൊണ്ടുപോയ സംഭവം കസ്റ്റംസ് ചോദ്യം ചെയ്യുന്നു.ദുബായില്‍ നിന്ന് ഇക്കഴിഞ്ഞ 19 ന് നാട്ടില്‍ മടങ്ങിയെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ  കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയ കേസിൽ ആണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്.

സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ബിന്ദു പല തവണ സ്വര്‍ണം നാട്ടിലെത്തിച്ചതായി പൊലീസിന് മൊഴി നല്‍കിയിരുന്നു.ഈ സംഘവുമായി ഉണ്ടായിരുന്ന ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ട് പോകലില്‍ കലാശിച്ചത് എന്നാണ് കരുതുന്നത്.

ഏറ്റവും ഒടുവില്‍ ഒന്നരക്കിലോ സ്വര്‍ണമാണ് ബിന്ദു നാട്ടിലെത്തിച്ചത്. എന്നാല്‍ ഇത് വഴിയില്‍ ഉപേക്ഷിച്ചു. ഈ സ്വര്‍ണം അന്വേഷിച്ച് വീട്ടിലെത്തിയ സംഘമാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നും പൊലീസിന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. 

vachakam
vachakam
vachakam

ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ സംഘത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.അതിനിടെ ആണ് കസ്റ്റംസ് ഇന്ന് ബിന്ദുവിൻ്റെ വീട്ടിൽ എത്തിയത്.

സ്വർണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ മാന്നാർ പോലീസിൽ നിന്നും, ബിന്ദുവിൽ നിന്നും കസ്റ്റംസ് ശേഖരിച്ചു.നേരത്തേയും പല തവണ സ്വർണ്ണം കടത്തിയതായി ബിന്ദു കസ്റ്റംസിനോട് സമ്മതിച്ചതായാണ് വിവരം

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam