കണ്ണില്ലാത്ത ക്രൂരത

APRIL 17, 2021, 6:30 PM

മലപ്പുറം: എടക്കരയിൽ വളർത്തുനായയോട് ഉടമയുടെ കണ്ണില്ലാത്തത ക്രൂരത.ഉടമ നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയത് ഇരുചക്രവാഹനത്തിന്റെ പുറകിൽ കെട്ടിയിട്ട് വാഹനം ഓടിച്ചുകൊണ്ട്.പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് ഇത്തരത്തിൽ  നായയെ കെട്ടിവലിച്ചത്.

വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട നാട്ടുകാർ സ്കൂട്ടറിന് പുറകെ പോകുകയായിരുന്നു.തുടർന്ന് ഇവർ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനഉടമ ഇത് വകവെക്കാതെ വീണ്ടും മുന്നോട്ട് പോകുകയായിരുന്നു.പിന്നീട് കൂടുതൽ നാട്ടുകാർ  ഇടപെട്ടതോടെ ഇയാൾ വാഹനം നിർത്തി നായയുടെ കെട്ടഴിക്കുകയായിരുന്നു. 

സംഭവത്തിൽ നായയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.നായയുടെ ഉടമക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.സംഭവത്തിൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

English summary: cruelty against dog

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam