കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അറസ്റ്റില്‍.
എറണാകുളം നോര്‍ത്ത് പൊലീസ് ആണ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരില്‍ വാട്സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരില്‍ ക്രൈം നന്ദകുമാര്‍ അസഭ്യ വാക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വായിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു.
ഇത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ അഹമ്മദ് എന്നയാള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ചതാണ് ഈ പോസ്റ്റ് എന്നാണ് പറയപ്പെടുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ തുക സാധാരണക്കാരന്റേത് ആണ് എന്നും അത് തിരിച്ചടയ്ക്കണം എന്നും ക്രൈ നന്ദകുമാര്‍ വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതോടൊപ്പം മോശം പരാമര്‍ശങ്ങളും ക്രൈം നന്ദകുമാര്‍ നടത്തിയിരുന്നു. ഇതില്‍ ആണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുന്‍പാണ് അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചു എന്ന കേസില്‍ ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്