സിപിഐയുടെ അടിമത്വം ലജ്ജാകരം: കെ സുധാകരന്‍ എംപി

OCTOBER 23, 2021, 4:31 PM

തിരുവനന്തപുരം: എസ്എഫ് ഐ സഖാക്കൾ എഐഎസ്എഫ് നേതാക്കളെ മർദ്ദിക്കുകയും വനിതാ നേതാവിനെ ജാതീയമായി അധിക്ഷേപിക്കുകയും  ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ പോലീസ് എഐഎസ്എഫ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടും അതിനെ ചോദ്യം ചെയ്യാൻ തന്റേടം കാണിക്കാത്ത അടിമത്വത്തിന്റെ ഉടമകളായി സിപിഐ നേതൃത്വം മാറിപ്പോയതിൽ കേരളം ലജ്ജിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

മുന്നണിയിലും സർക്കാരിലും മുമ്പൊരിക്കൽ തിരുത്തൽ ശക്തിയായിരുന്ന സിപിഐ,കേരള കോൺഗ്രസിന്റെ വരവോടെ ആട്ടും തുപ്പും സ്ഥിരം ഏറ്റുവാങ്ങുന്ന നാണംകെട്ട പ്രസ്ഥാനമായി  അധഃപതിച്ചു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പിണറായി വിജയന്റെ നിഴലായും മാറിയെന്നും സുധാകരൻ പരിഹസിച്ചു.

എഐഎസ്എഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കിയിട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം രേഖപ്പെടുത്താനുള്ള തന്റേടം പോലും സിപിഐ മന്ത്രിമാർക്ക് ഇല്ലാതെ പോയത്  കേരളത്തെ അത്ഭുതപ്പെടുത്തുന്നതാണെന്നും സുധാകാരൻ പറഞ്ഞു.

vachakam
vachakam
vachakam

സിപിഎമ്മിന്റെ സ്ത്രീ സംരക്ഷണ വാദം വെറും തട്ടിപ്പാണെന്നും കാലത്തിനനുസരിച്ച് കെട്ടുന്ന കോലം മാത്രമാണതെന്നും കേരളീയ സമൂഹത്തിന് വ്യക്തമായി. വാളയാറിലും പാലത്തായിലും തിരുവനന്തപുരത്ത് ചോരക്കുഞ്ഞിനായി പോരാട്ടം നടത്തുന്ന അമ്മയുടെ കാര്യത്തിലായാലും  സിപിഎം ഒരിക്കലും ഇരയോടൊപ്പമായിരുന്നില്ല.  സ്ത്രീപിഡകരായി പാർട്ടി നേതാക്കൾ വരുമ്പോൾ സ്ത്രീ സുരക്ഷയിലും ഇരയ്ക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തിലും സിപിഎമ്മിന് ഇരട്ടത്താപ്പും ഇരട്ട നീതിയുമാണ്.

സമീപകാലത്ത് അടൂർ, പാലക്കാട് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ സിപിഐ പ്രവർത്തകർ സിപിഎം ഗുണ്ടകളിൽ നിന്ന് ഭീകരമർദനം ഏറ്റുവാങ്ങി അടിമകളെപ്പോലെ ജീവിക്കുന്നു. അവിടെയെല്ലാം പോലീസ് നോക്കുകുത്തിയായി സിപിഎമ്മിന്റെ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നു.സിപിഐയ്ക്ക് പങ്കാളിത്തമുള്ള മന്ത്രിസഭയാണെങ്കിലും പോലീസിന്റെ പൂർണ സംരക്ഷണം സിപിഎമ്മുകാർക്ക് മാത്രമാണ് ലഭിക്കുന്നത്. എത്രനാൾ സിപിഐയ്ക്ക് ഇങ്ങനെ ദാസ്യവേല ചെയ്ത് സിപിഎമ്മിനൊപ്പം നിൽക്കാൻ സാധിക്കുമെന്നത് കാലം തെളിയിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam