വനിത പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം.

NOVEMBER 29, 2021, 10:13 AM

തിരുവല്ല:വനിത പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം.തിരുവല്ലയിലെ പീഡന കേസില്‍ പാര്‍ട്ടി നേതാവിനെതിരേ പരാതി നല്‍കിയ വനിതയെയാണ്  പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

വനിതാ പ്രവര്‍ത്തകയ്‌ക്കെതിരേ മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി വിശദീകരിച്ചു.

സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍ ഡിവൈഎഫ്‌ഐ നേതാവ് നാസര്‍ എന്നിവര്‍ക്കെതിരേയാണ് തിരുവല്ല പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ലൈംഗീക പീഡനത്തിന് ശേഷം പകര്‍ത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു അന്‍പത്തേഴു വയസ്സുകാരിയായ വനിതാപ്രവര്‍ത്തകയുടെ പരാതി.

പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് മറ്റ് പത്ത് പേര്‍ക്കെതിരേ കൂടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ പീഡനം സംബന്ധിച്ച്‌ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി പറഞ്ഞു.

vachakam
vachakam
vachakam

പീഡന പരാതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നേതൃത്വവുമായി ആലോചിച്ച്‌ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam