രാജ്യസഭ സീറ്റിൽ സി.പി.ഐ.എം. പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടമാക്കി ചെറിയാൻ ഫിലിപ്പ്

APRIL 17, 2021, 4:43 PM

തിരുവനന്തപുരം: രാജ്യസഭ സീറ്റിൽ സി.പി.ഐ.എം. പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടമാക്കി ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയത്തിൽ നിന്ന് എഴുത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. രാജ്യസഭ സീറ്റിലേക്ക് അവസാന നിമിഷം വരെ സി.പി.ഐ.എം പരിഗണിച്ചിരുന്ന പേരാണ് ചെറിയാൻ ഫിലിപ്പിന്റേത്. ചെറിയാൻ ഫിലിപ്പും സീറ്റ് ഏകദേശം ഉറപ്പിച്ച് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവസാന നിമിഷം വിധി വേറെയായി.

ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഇതോടെയാണ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ചെറിയാൻ ഫിലിപ്പ് രംഗത്ത് എത്തിയത്. രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസിനെയും, ഡോ. വി. ശിവദാസനെയും സി.പി.ഐ.എം പരിഗണിച്ചതാണ് ചെറിയാൻ ഫിലിപ്പിന്റെ അതൃപ്തിയ്ക്ക് കാരണം. എന്നാൽ ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ചെറിയാൻ ഫിലിപ്പ് പറയുന്നു.

ഇടതും വലതും  എന്നാണ് പുസ്തകത്തിന്റെ തലവാചകം. സി.പി.എം. രാജ്യസഭ സ്ഥാനാർഥി അഭ്യൂഹ പട്ടികയിൽ ചെറിയാൻ ഫിലിപ്പ് ഒഴിച്ചാൽ എല്ലാ പേരുകളും കണ്ണൂരുകാരുടെതായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് സി.പി.ഐ.എമ്മിനുള്ളിൽ തുടങ്ങിയ എതിർ സ്വരങ്ങൾ പൊട്ടിത്തെറിയിലേക്ക് എത്തുകയാണ്.

vachakam
vachakam
vachakam

പോസ്റ്റിന്റെ പൂർണ്ണരൂപം: 'ഇടതും വലതും' എഴുതി തുടങ്ങുന്നു. കർമ്മമേഖലയിൽ എഴുത്തിന് കൂടുതൽ പ്രാധാന്യം നൽകും. നാല്പതു വർഷം മുൻപ് ഞാൻ രചിച്ച 'കാൽ നൂറ്റാണ്ട് ' എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര, മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്. ഇ.എം.എസ്, സി.അച്ചുതമേനോൻ, കെ.കരുണാകരൻ, എ.കെ ആന്റണി, ഇ.കെ. നായനാർ, പി.കെ.വാസുദേവൻ നായർ, സി.എച്ച്. മുഹമ്മദ്‌കോയ, ഉമ്മൻചാണ്ടി, കെ.എം. മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.

ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ.എം.എസ്. വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പിന്തുടർച്ചയായ നാല്പതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല. കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam