ഇപ്പോള്‍ ഷിജുഖാനെതിരെ നടപടിയുണ്ടാവില്ല​ സി.പി.എം ജില്ലാ സെക്രട്ടറി 

NOVEMBER 25, 2021, 10:15 AM

തിരുവനന്തപുരം:ഇപ്പോള്‍ ഷിജുഖാനെതിരെ നടപടിയുണ്ടാവില്ല​ സി.പി.എം ജില്ലാ സെക്രട്ടറി ആനാവുര്‍ നാഗപ്പന്‍.ഷിജുഖാന്‍റെ പേരില്‍ നിയമപരമായി തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ല.

അത്​ തെളിയും വരെ നടപടിയുണ്ടാകില്ല. വീഴ്ച കണ്ടെത്തിയാല്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം ഉന്നയിച്ചാല്‍ അതിന്‍റെ പിന്നാലെ പോകുന്നത്​ പാര്‍ട്ടിയുടെ രീതിയല്ല. ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്​ കോടതിയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞു.

vachakam
vachakam
vachakam

അനുപമയുടെ കുട്ടിയെ ദത്ത്​ നല്‍കിയതില്‍ ഗുരുതരപിഴവുണ്ടായെന്ന്​ അന്വേഷണ റിപ്പോര്‍ട്ട്​ പുറത്ത്​ വന്നിരുന്നു. സി.ഡബ്ല്യു.സിക്ക്​ പിഴവുണ്ടായയെന്നാണ്​ കണ്ടെത്തല്‍. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടാണ്​ ഇപ്പോള്‍ പുറത്ത്​ വന്നിരിക്കുന്നത്.

ദത്ത് തടയാന്‍ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പോലീസിനെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയി.

ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം മായ്​ച്ചു കളഞ്ഞിട്ടുണ്ട് തുടങ്ങി ദത്ത് നടപടിക്രമങ്ങളില്‍ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങള്‍ ശരിവെക്കുന്ന കണ്ടെത്തലുകളാണ്​ കഴിഞ്ഞ ദിവസം പുറത്ത്​ വന്നത്​.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam