കൊവിഡ് മരണം; ബിപിഎൽ കുടുംബങ്ങൾക്കുള്ള സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി

OCTOBER 23, 2021, 9:08 PM

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്കുള്ള സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി.

കൊവിഡ് ബാധിച്ച് ഗ്രഹനാഥനോ, ഗ്രഹനാഥയോ മരിച്ചാൽ ബി പി എൽ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 5000 രൂപ വീതം മൂന്ന് വര്ഷം ധന സഹായം നൽകാനാണ് തീരുമാനമായത്. 

സംസ്ഥാനത്തിന് പുറത്ത് മരിച്ചാലും കുടുംബം കേരളത്തിലാണെങ്കിൽ സഹായത്തിന് അർഹരാണെന്ന് ഉത്തരവിൽ പറയുന്നു.

vachakam
vachakam
vachakam

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്ക് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 

സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റ് പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാകില്ല. ആ​ശ്രി​ത​രു​ടെ കു​ടും​ബ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ ആ​ദാ​യ നി​കു​തി ന​ൽ​കു​ന്ന​വ​രോ ഇ​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​കും ബി​പി​എ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളെ നി​ശ്ച​യി​ക്കു​ക. സം​സ്ഥാ​ന​ത്തി​ന​ക​ത്തോ പു​റ​ത്തോ രാ​ജ്യ​ത്തി​നു പു​റ​ത്തോ മ​രി​ച്ച​താ​ണെ​ങ്കി​ലും കു​ടും​ബം സം​സ്ഥാ​ന​ത്തി​ന​ക​ത്തു സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ണ്ടെ ങ്കി​ൽ ആ​നു​കൂ​ല്യം ന​ൽ​കും. അ​പേ​ക്ഷ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​രെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്ത​രു​തെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ ല​ഭി​ച്ച് ഒ​രു​മാ​സ​ത്തി​ന​കം തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam