കോവിഡ് ബാധിച്ച്‌ മരിച്ച നഴ്സുമാരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ സഹായം

JULY 24, 2021, 9:44 AM

തിരുവനന്തപുരം:സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ കോവിഡ്-19 ബാധിച്ച്‌ മരിച്ച നഴ്സുമാരുടെ കുടുംബത്തിന്  രണ്ടുലക്ഷം രൂപ വീതം സഹായം നല്‍കും. കേരള നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ ഉള്ളവരുടെ ആശ്രിതര്‍ക്കാണ് സഹായം നല്‍കുക. കോവിഡ്-19 കാലത്ത് ജോലിക്കു വരുമ്പോഴോ പോകുമ്പോഴോ അപകടത്തില്‍പ്പെട്ട് മരിച്ച നഴ്സുമാരുടെ ആശ്രിതര്‍ക്കും സഹായധനത്തിന് അര്‍ഹതയുണ്ട്.

സ്വന്തം ഫണ്ടില്‍നിന്ന് നഴ്സുമാര്‍ക്ക് സഹായം നല്‍കാനുള്ള കൗണ്‍സില്‍ തീരുമാനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി.കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നേടിയശേഷം സംസ്ഥാനത്തിനുപുറത്ത് ജോലിചെയ്യുന്നവര്‍ അതത് സംസ്ഥാനങ്ങളിലെ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം.

ഇങ്ങനെയുള്ളവരുടെ കേരളത്തിലെ രജിസ്ട്രേഷന്‍ സാധുവല്ലാത്തതിനാല്‍ കേരളത്തിനു പുറത്ത് കോവിഡ്-19 ബാധിച്ച്‌ മരിച്ച നഴ്സുമാര്‍ക്ക് സഹായത്തിന് അര്‍ഹതയില്ലെന്ന് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. ഇതില്‍ വ്യക്തതവരുത്തിയാകും അപേക്ഷ സ്വീകരിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam