കോവിഡ്-19 രോഗികൾക്ക്  വോട്ട് ചെയ്യാൻ പ്രത്യേക ക്രമീകരണം 

NOVEMBER 30, 2020, 6:27 PM

തിരുവനന്തപുരം:കേരളത്തിൽ കോവിഡ്-19 രോഗികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രത്യേക ക്രമീകരണം ആയി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ.ആരോഗ്യ വകുപ്പിൽ നിന്നും അടക്കം നൽകുന്ന  വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ്-19 രോഗികളുടെ വീടുകളിലെത്തി പ്രത്യേകം ചുമതലപ്പെടുത്തി ഉദ്യോഗസ്ഥന്മാർ ബാലറ്റിലൂടെ രഹസ്യ സ്വഭാവത്തിൽ വോട്ടുകൾ സ്വീകരിക്കും.

സാധാരണ വോട്ടർമാർ കോവിഡ്-19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. കോവിഡ് -19 രോഗികളെ സഹായിക്കാൻ വേണ്ടിയാണ്  പ്രത്യേകമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നും ഇത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam