സമൂഹ മാധ്യമത്തിൽ കണ്ട് മുട്ടി പ്രണയത്തിലാവുകയും ഒളിച്ചോടുകയും ചെയ്യുന്നവരുടെ കഥകൾ നാം മുൻപും കേട്ടിട്ടുണ്ട്. ഇപ്പോൾ പാട്ടുപാടുന്ന ആപ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹിതയായ യുവതി ഇറങ്ങിപ്പോയ വാർത്ത ആണ് വൈറൽ ആവുന്നത്.
പള്ളിക്കര സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് വയനാട് സ്വദേശിയായ ഫിറോസിനൊപ്പം പോയത്. ഭർതൃവീട്ടിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂന്നും വയസ്സുള്ള രണ്ട് മക്കൾക്കൊപ്പം കാണാതായത്. യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ആണ് യുവതിയും മക്കളും വയനാട്ടിൽ ഫിറോസിനൊപ്പമുള്ളതായി മനസ്സിലാക്കിയത്.
തുടർന്ന് പൊലീസ് ആവശ്യപ്പെട്ട പ്രകാരം കുട്ടികൾക്കൊപ്പം ഇരുവരും കഴിഞ്ഞ ദിവസം വൈകീട്ട് ബേക്കൽ പൊലീസിൽ ഹാജരായി. രണ്ടു മാസം മുമ്പാണ് ഇരുവരും പാട്ടുപാടുന്ന ആപ് വഴി പരിചയപ്പെട്ടത്. അഞ്ച് വയസും നാലു മാസവും പ്രായമുള്ള കുട്ടികളും ഭാര്യയും ഫിറോസിനുണ്ട്. ഇവർ വയനാട്ടിൽ വാടക ക്വാർട്ടേഴ്സിലാണ് താമസം. വിവരമറിഞ്ഞ് യുവതിയുടെ ഭർത്താവ് വിദേശത്തുനിന്ന് നാട്ടിലെത്തി ബേക്കൽ സ്റ്റേഷനിലെത്തിയിരുന്നു. യുവതിയുടെ ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു.
എന്നാൽ കാസർകോട് കോടതിയിൽ ഹാജരാക്കിയ യുവതി കോടതിയിൽ നിന്നും ഫിറോസിനൊപ്പം ആണ് പോയത്. യുവതിയുടെ തീരുമാനത്തിന് കോടതി അനുമതിയും നൽകി. അതേസമയം യുവതിയുടെ രണ്ടു മക്കളെ പിതാവിനൊപ്പം വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്