തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ്; യുഡിഎഫ് നല്‍കിയ മൂവായിരം വോട്ടര്‍മാരുടെ അപേക്ഷ തള്ളി

MAY 28, 2022, 1:49 PM

കൊച്ചി: തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ യുഡിഎഫ് നല്‍കിയ മൂവായിരം വോട്ടര്‍മാരുടെ അപേക്ഷ തള്ളിക്കളഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഭൂരിപക്ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മനപൂര്‍വം ഇത് തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു. 

ആറായിരം വോട്ടര്‍മാരെ പുതുതായി ചേര്‍ക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നല്‍കിയത്. ഇതില്‍ നിന്ന് മൂവായിരം വോട്ടര്‍മാരെ ഒഴിവാക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബിഎല്‍ഒമാര്‍ രേഖകള്‍ ഹാജരാക്കിയിട്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യ ലിസ്റ്റ് തയ്യാറായ ഉടന്‍ പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും സതീശന്‍ വ്യക്തമാക്കി. 

പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കായതിനാല്‍ സിപിഎമ്മിന് കൂടുതല്‍ വോട്ട് ചേര്‍ക്കാന്‍ ആയിട്ടില്ല. ഇത് മറികടക്കാനാണ് യുഡിഎഫിന്റെ അര്‍ഹമായ വോട്ടുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ തൃക്കാക്കരയിലെ 161ാം ബൂത്തില്‍ കള്ളവോട്ടുണ്ടെന്ന ആരോപണവും വി.ഡി സതീശന്‍ ഉന്നയിച്ചു. ഈ ബൂത്തില്‍ അഞ്ച് വ്യാജ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. 

vachakam
vachakam
vachakam

ആരോപണം ഉന്നയിക്കുന്ന ബൂത്തിലെ പല വോട്ടര്‍മാര്‍ക്കും അഷ്‌റഫ് എന്നയാളെയാണ് രക്ഷകര്‍ത്താവ് ആയി ചേര്‍ത്തിട്ടുള്ളത്. അഷ്‌റഫ് ദേശാഭിമാനി ഏജന്റാണ്. കള്ള വോട്ട് ചെയ്താല്‍ ശക്തമായ നടപടി ഉണ്ടാകും. കള്ള വോട്ട് ചെയ്യാന്‍ ആരും തൃക്കാക്കരയിലേക്ക് വരേണ്ടെന്നും അങ്ങനെ വന്നാല്‍ ജയിലിലേക്ക് പോകാന്‍ തയ്യാറായി വരണമെന്നും വി.ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. 

സ്ഥലത്തില്ലാത്തതും മരിച്ചു പോയതുമായി വോട്ടര്‍മാരുടെ പേരുകള്‍ കണ്ടെത്തി പോളിംങ് ഏജന്റുമാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ പട്ടിക പ്രിസൈഡിംങ് ഓഫീസര്‍മാര്‍ക്കും ജില്ലാ കളക്ടര്‍ക്കും നല്‍കും. ഏതെങ്കിലും തരത്തില്‍ കള്ളവോട്ടിന് ശ്രമമുണ്ടായാല്‍ അത് കണ്ടെത്താന്‍ യുഡിഎഫിന് ശക്തമായ മെക്കാനിസം ഇക്കുറി ഉണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam