സികെ ജാനു വീണ്ടും എൻഡിഎയിലേക്ക് 

MARCH 7, 2021, 5:17 PM

തിരുവനന്തപുരം: ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്.ഇടതു വലതു മുന്നണികൾ രാഷ്ട്രീയ പരിഗണന നൽകാത്തതും എൻഡിഎ പ്രവേശന പ്രവേശനത്തിന് കാരണമെന്ന് സി.കെ ജാനു പ്രതികരിച്ചു.

ശംഖുമുഖത്ത് നടക്കുന്ന ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങിലാണ് സികെ ജാനു തീരുമാനം പ്രഖ്യാപിച്ചത്. മുന്നണി മര്യാദകൾ പാലിക്കുമെന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് തിരിച്ചുവരവെന്ന് സികെ ജാനു പറഞ്ഞു. 

ഗോത്ര മഹാസഭ അധ്യക്ഷയായിരുന്ന ജാനു 2016ൽ സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു. 27,920 വോട്ടുകൾ നേടിയിരുന്നു. 

vachakam
vachakam
vachakam

2004ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ ജാനുവിന് 11,628 വോട്ടും ലഭിച്ചിരുന്നു. തിരുനെല്ലി പനവല്ലി മിച്ചഭൂമി കോളനിയിലാണ് ജാനു താമസിക്കുന്നത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam