മഴമേഘങ്ങളുടെ ഘടന മാറുന്നു; ഇത്തവണ കാലവർഷം കനക്കുമെന്ന് പഠനം

MAY 13, 2022, 4:58 PM

കൊച്ചി: കേരള തീരം ഉൾപ്പെടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ മൺസൂൺ മഴയുടെ രീതി മാറുന്നു. മഴമേഘങ്ങളുടെ ഘടനയിൽ വന്ന മാറ്റമാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ മൺസൂൺ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് ജേണൽ നേച്ചേഴ്‌സ് പോർട്ട്‌ഫോളിയോയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മൺസൂൺ സീസണിൽ രണ്ട് കാലയളവിലായി (1980-1999, 2000-2019) നടത്തിയ പഠനങ്ങൾ മൺസൂൺ മഴയിൽ ഒരു മാറ്റം വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മേഘങ്ങളുടെ ഘടനയിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങളുണ്ടായതായി ഗവേഷകർ കണ്ടെത്തി.

‘മേഘങ്ങള്‍ കുത്തനെ ഉയരത്തില്‍ വ്യാപിച്ച് ശക്തിപ്പെടുന്നു, സാധാരണഗതിയില്‍ ഉയര്‍ന്ന മേഘപാളികളില്‍ കാണപ്പെടുന്ന ഐസ് ക്രിസ്റ്റലുകള്‍ രൂപപ്പെടുപ്പെടുന്നു. ഐസിന്റെ സാന്നിധ്യത്തില്‍ മഴ രൂപീകരണ പ്രക്രിയ ത്വരപ്പെടുക മാത്രമല്ല, മഴ വെള്ളത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. പഠനത്തില്‍ വ്യക്തമായത് ഇതാണ്’, കുസാറ്റില്‍ ‘അഡ്വാന്‍സഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച്ചി’ന്റെ ഡയറക്ടര്‍ ഡോ.അഭിലാഷ് എസ് അറിയിക്കുന്നു. പഠനം നടന്നത് ഡോ.അഭിലാഷിന്റെ മേല്‍നോട്ടത്തിലാണ്.

vachakam
vachakam
vachakam

ഇത്തരത്തില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതിന് ഒന്നാമത്തെ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്, അറബിക്കടലില്‍ തീരമേഖലയിലെ ഉപരിതല താപനിലയിലെ ആശങ്കാജനകമായ വര്‍ധനയാണ്. മാത്രമല്ല, തീരത്തോട് ചേര്‍ന്നുള്ള ‘ദക്ഷിണേഷ്യന്‍ സമ്മര്‍ മണ്‍സൂണ്‍ സര്‍ക്കുലേഷ’ന്റെയും, അതിനോട് അനുബന്ധമായ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗതയില്‍ സംഭവിച്ച വര്‍ധനവും മഴയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഈ പ്രവണതകള്‍ തുടരുകയാണെങ്കില്‍, കൂമ്പാരമേഘങ്ങള്‍ കൂടുതല്‍ ഉയരത്തില്‍ വ്യാപിച്ച് ശക്തിപ്പെടാം, മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങള്‍ക്ക് സാധ്യത വര്‍ധിക്കാം. കേരളം പോലൊരു പ്രദേശത്ത്, ഇത്തരം മാറ്റങ്ങള്‍ ഒരുപക്ഷേ, പ്രവചിക്കാന്‍ കഴിയാത്ത അനന്തരഫലങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കിയേക്കാമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam