സ്വ​ർ​ണ​ക്ക​ട​ത്ത് അന്വേഷിക്കാൻ​ സി.ബി.ഐയും

SEPTEMBER 19, 2020, 10:18 AM

തി​രു​വ​ന​ന്ത​പു​രം:  യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ് മറയാക്കി ന​ട​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത് ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ​സി.​ബി.​ഐയും. ദി​വ​സ​ങ്ങ​ൾ​ക്ക​കം സി.​ബി.​ഐയും അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തിന്റെ അ​നു​വാ​ദം ല​ഭി​ച്ചെ​ന്നു​മാ​ണ്​ വി​വ​രങ്ങൾ. 

നി​ല​വി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​യ ക​സ്​​റ്റം​സ്, എ​ൻ​ഫോ​ഴ്​​സ്​​മെന്റ് ഡ​യ​റ​ക്​​ട​റേ​റ്റ്, എ​ൻ.​ഐ .​എ എ​ന്നി​വ​യാ​ണ്​ കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്. കേന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​​സ്​ ബ്യൂ​റോയും  റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി​ക​ളും ചി​ല വി​ഷ​യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. മ​റ്റൊ​രു രാ​ജ്യ​ത്തിന്റെ  പേ​രിൽ  സ്വ​ർ​ണ​ക്ക​ട​ത്തും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ന​ട​ന്ന​തി​നാ​ലാ​ണ്​ സി.​ബി.​ഐ  ഇ​ട​പെ​ടു​ന്ന​ത്.

സ്വ​ർ​ണം പി​ടി​കൂ​ടി​യ അവസരത്തിൽ  സി.​ബി.ഐ  ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്​​റ്റം​സി​ൽ​നി​ന്ന്​ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യി​രു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ പു​റ​മെ മ​യ​ക്കു​മ​രു​ന്ന്​ കടത്തും, പ​ണ​മി​ട​പാ​ടു​ക​ളും  ന​ട​ന്നെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സി.​ബി.​ഐ കേസിൽ ഇടപെടുന്നത്.

vachakam
vachakam
vachakam

യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​ന്റെ  പേ​രി​ലു​ള്ള ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി വ​ലി​യ​തോ​തി​ൽ പ​ണം എ​ത്തി​യ​താ​യും അ​ത്​ പി​ൻ​വ​ലി​ച്ച്​ സം​സ്ഥാ​ന​ത്തെ ചി​ല സം​ഘ​ട​ന​ക​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ വി​ത​ര​ണം ചെ​യ്​​ത​താ​യും അ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​​ വി​വ​രം ല​ഭി​ച്ചിരുന്നു.

നി​ല​വി​ൽ സം​ഗീ​ത​ജ്ഞ​ൻ ബാ​ല​ഭാ​സ്​​ക​റി​ന്റെ  അ​പ​ക​ട​മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി സ്വ​ർ​ണ​ക്ക​ട​ത്ത്​ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും സി.​ബി.​ഐ  പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ന​യ​ത​ന്ത്ര ബാഗിലൂടെയുള്ള  സ്വ​ർ​ണ ക​ട​ത്ത്  സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ ചി​ല​ർ​ക്ക്​ മു​മ്പ്​ സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പി​ടി​യി​ലാ​യ ചി​ല​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ബാ​ല​ഭാ​സ്​​ക​റി​ന്റെ അ​പ​ക​ട​മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​ന്റെ  പേ​രി​ൽ ന​ട​ന്ന സ്വ​ർ​ണ​ക്ക​ട​ത്തി​ലേ​ക്ക്​ ബന്ധമുണ്ടെന്ന  സൂ​ച​ന​യാ​ണ്​ സി.​ബി.ഐ ന​ൽ​കു​ന്ന​ത്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS