പത്തടി ആഴമുള്ള പാടത്തേക്ക് കാർ മുങ്ങി:  കോട്ടയത്ത് സംഭവിച്ചത്

JULY 22, 2021, 8:20 AM

കോട്ടയം: വെള്ളം നിറഞ്ഞ പാടത്തേക്ക് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു. ഇന്നലെ വൈകിട്ട് ഇടയാഴം-കല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണ് കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്നു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചു പേരെ നാട്ടുകാര്‍ രക്ഷിച്ചു. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്റെ വാ​ഹനമാണ് അപകടത്തിൽപ്പെട്ടത്. 

ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. റോഡിന്റെ ഇരുവശത്തും പാടമാണ്. പത്തടി ആഴമുള്ള പാടത്ത് 5 അടിയോളം വെള്ളമുണ്ട്. വീതി കുറഞ്ഞ റോഡാണ്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന്‍ കാര്‍ വശത്തേക്ക് ഒതുക്കി.

റോഡരികിലെ സ്‌റ്റേ വയറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട് കാര്‍ പാടത്തേക്കു മറിഞ്ഞു. പാടത്തു പെട്ടിയും പറയും സ്ഥാപിച്ചു കൊണ്ടിരുന്നവര്‍ നീന്തിയെത്തി കാര്‍ മുങ്ങാതെ പിടിച്ചുനിര്‍ത്തി, കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചുപൊട്ടിച്ച്‌ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

vachakam
vachakam
vachakam

കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന്‍ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ലു പൊട്ടിച്ച്‌ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam