സുരേന്ദ്രനും മുരളീധരനുമെതിരെ ബിജെപിയില്‍ പടയൊരുക്കം

MAY 11, 2021, 4:52 PM

തിരുവനന്തപുരം: കേരളത്തിൽ ഒരു സീറ്റുപോലും നേടാൻ സാധിക്കാതിരുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിയ്ക്കുള്ളിൽ നിന്ന് രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത നടപടി വേണമെന്ന് ആർഎസ്എസ് ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രി മുരളീധരനും ചേർന്നെടുക്കുന്ന ഏകപക്ഷീയമായ ചില നിലപാടുകളാണ് പരാജയത്തിന് കാരണമായതെന്ന് ആർഎസ്എസും ബിജെപിയിെല ഒരു വിഭാഗവും ആരോപിക്കുന്നു.കൈയ്യിലിരുന്ന സീറ്റ് പോലും നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രനും വി മുരളീധരനും എതിരെയാണ് പാർട്ടിയ്ക്കുള്ളിൽ പടയൊരുക്കം നടക്കുന്നത്. 

സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടൽ തെരഞ്ഞെടുപ്പിൽ തങ്ങളെ തിരിഞ്ഞുകുത്തിയെന്ന് ഒരു വിഭാഗം വിലയിരുത്തിയിരുന്നു.

vachakam
vachakam
vachakam

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒരിടത്തും എത്താതെ പോയത് സംസ്ഥാനസർക്കാരിന് ഗുണകരമായെന്നാണ് ഭാരവാഹി യോഗത്തിൽ ചില നേതാക്കളുടെ വിമർശനം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും ബിജെപി നേതാക്കൾ വിലയിരുത്തുന്നു. ഓൺലൈനായി നടന്ന ഭാരവാഹി യോഗത്തിലായിരുന്നു കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനുനേരെ വിമർശനമുയർന്നത്‌.

കേന്ദ്രനേതൃത്വം അടിയന്തിര ഇടപെടൽ നടത്തിയിലെങ്കിൽ ഒരു വിഭാഗം പാർട്ടി വിടാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഉടൻ തിരുത്തൽ നടപടികൾ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിൽ കൊവിഡ് കാലം കഴിഞ്ഞാൽ നടപടിയെടുക്കാമെന്ന നിലപാടിലാണ് ബിജെപി കേന്ദ്രനേതൃത്വം.സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടുകൾ കേന്ദ്രനിരീക്ഷകരായി എത്തിയവർ തിരുത്താത്തതിലും ആർഎസ്എസിന് അതൃപ്തിയുണ്ട്. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam