സുരേന്ദ്രനെ മാറ്റില്ല: രാഷ്ട്രീയമായും നിയമപരമായും വിവാദങ്ങളെ നേരിടും

JUNE 10, 2021, 6:42 PM

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന്റെയും തുടർന്നുണ്ടായ കുഴൽപ്പണ വിവാദത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപിയിൽ ഉടൻ അഴിച്ചുപണി നടത്തേണ്ടെന്ന ധാരണയിൽ ബിജെപി കേന്ദ്ര നേതൃത്വം. 

കേരളത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും ഒട്ടേറെ പരാതികൾ ദേശീയ നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഉടൻ സംസ്ഥാനത്ത് നേതൃമാറ്റം കൊണ്ടുവരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ആരോപണങ്ങൾ അംഗീകരിക്കുന്നതിനു തുല്യമാവും അതെന്ന് നേതാക്കൾ പറയുന്നു.

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കുന്നതു ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് നേതൃത്വം. ഇന്നു സുരേന്ദ്രൻ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, വിവാദങ്ങളിൽ വിശദീകരണം നൽകി.

vachakam
vachakam
vachakam

കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം ഡൽഹിയിൽ എത്തിയ കെ സുരേന്ദ്രൻ പാർട്ടി അധ്യക്ഷൻ ജെപി നഡ്ഢയുമായി കൂടിക്കാഴ്ച നടത്തി. വിവാദങ്ങളിൽ സുരേന്ദ്രൻ വിശദീകരണം നൽകി. രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള നിർദേശമാണ് നഡ്ഢ നൽകിയത്.

രാഷ്ട്രീയ എതിരാളികളേക്കാൾ വിവാദങ്ങൾക്കു മൂർച്ച കൂട്ടുന്നത് പാർട്ടിയിലെ ഗ്രൂപ്പ് പോര് ആണെന്നാണ് നേതൃത്വം കരുതുന്നത്. ഒന്നിച്ചു നിന്നില്ലെങ്കിൽ കർശന നടപടിയുണ്ടാവുമെന്ന സൂചന നേതൃത്വം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉടൻ നടപടിയുണ്ടാവുമെന്നും, എന്നാൽ അതു വിവാദങ്ങളുടെ പേരിൽ ആവില്ലെന്നുമുള്ള സൂചനയാണ് നേതൃത്വം നൽകുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam