കേരളത്തിൽ  ബാറുകളുടെ സമയക്രമത്തില്‍ മാറ്റം

JULY 24, 2021, 8:09 AM

തിരുവനന്തപുരം:കേരളത്തിൽ  ബാറുകളുടെ സമയക്രമത്തില്‍ മാറ്റം. ബാറുകള്‍ രാവിലെ ഒന്‍പത് മണിക്ക് തുറക്കാനാണ് പുതിയ തീരുമാനം. ഇനി മുതല്‍ ബാറുകളുടെയും ബിയര്‍, വൈന്‍ പാര്‍ലറുകളുടെയും പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു മണി വരെയാക്കി. നിലവില്‍ 11 മുതല്‍ ഏഴു മണി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്.ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം, മദ്യ വിതരണം പാഴ്സലായി മാത്രമേ ഉണ്ടാകൂ.

ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നിരുന്നു.പ്രത്യേക പൊലീസ് കാവലില്‍ നിശ്ചിത അകലം പാലിച്ചാണ് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിന്ന് മദ്യം നല്‍കുന്നത്. എന്നാല്‍ വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബാറുകള്‍ വീണ്ടും അടച്ചിരുന്നു.ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലായിരുന്നു തീരുമാനം.

പ്രശ്നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ പ്രവര്‍ത്തിക്കില്ലെന്നായിരുന്നു അസോസിയേഷന്റെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും ബാറുകള്‍ തുറന്ന് പ്രവര്‍ത്തിച്ച്‌ തുടങ്ങി. വെയര്‍ഹൗസ് ചാര്‍ജ് 25 ശതമാനത്തില്‍ നിന്ന് പതിമൂന്ന് ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബാറുടമകളുടെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam