ബാങ്ക്‌ലോണ്‍ തിരിച്ചടവിനായി മിലാപ് മുഖേന റാപ്പ്മ്യൂസിക് കലാകാരന്‍ സമാഹരിച്ചത് 6.7 ലക്ഷംരൂപ

DECEMBER 18, 2020, 2:42 PM

ബാങ്ക്‌ലോണ്‍ തിരിച്ചടയ്ക്കാനായി മിലാപ്മുഖേന  റാപ്കലാകാരനും തിരുവനന്തപുരം സ്വദേശിയുമായ റാക് റേഡിയന്റ് (രാധാകൃഷ്ണന്‍) സമാഹരിച്ചത് 6.7 ലക്ഷം രൂപ.ആയിരത്തോളം ദാതാക്കളില്‍നിന്നാണ് മിലാപിലൂടെ ഈ തുക അദ്ദേഹം സമാഹരിച്ചത്.

സൗത്ത്ഈസ്റ്റ്ഏഷ്യയിലെ ഏറ്റവുംവലിയ ക്രൗഡ്ഫണ്ടിങ് പ്ലാറ്റഫോമായ മിലാപ് ധനസഹായമാവശ്യമുള്ള രോഗികള്‍ക്കും മറ്റുസാമ്പത്തികബുദ്ധിമുട്ടുള്ളവര്‍ക്കും സൗജന്യമായി ധനസമാഹരണം നടത്താന്‍ മിലാപിലൂടെ സാധിക്കും.കോവിഡ് മഹാമാരിമൂലം കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ രാധാകൃഷ്ണന്‍ കടുത്ത സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ബാങ്കില്‍ നിന്നെടുത്ത 20 ലക്ഷംരൂപയുടെ ലോണ്‍ അടിയന്തിരമായി അടച്ചുതീര്‍ക്കേണ്ടസാഹചര്യമുണ്ടായി.  

ഇത്രയും ഭീമമായ തുക അവരുടെ പക്കല്‍ ഇല്ലാത്തതിനാല്‍ മിലാപിന്റെ പിന്തുണയോടെ ഓണ്‍ലൈനില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും അനേകം കലാകാരന്മാരും സഹൃദയരും ഇതില്‍ഭാഗഭാക്കാകുകയും ചെയ്തു. തല്‍ഫലമായി 100 രൂപമുതല്‍ 10000 രൂപവരെയുള്ള തുകകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചു, സമാഹരിച്ച ധനം തന്റെ കടം വീട്ടാന്‍ ഉപയോഗിച്ചതിന്റെ കൃത്യമായ വിവരങ്ങള്‍ രാധാകൃഷ്ണന്‍ മിലാപ്പിന്റെ ഫണ്ട്‌റെയ്‌സര്‍ പേജില്‍ പതിവായി നല്‍കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam