എംഎ യൂസഫലിയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ വില്‍പനക്ക്

MAY 28, 2022, 12:28 PM

എറണാകുളം: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ അപകടത്തില്‍പെട്ട ഹെലികോപ്റ്റര്‍ വില്‍പനക്ക്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലന്‍ഡിന്റെ (ലിയോനാര്‍ഡോ ഹെലികോപ്റ്റര്‍) 109 എസ്പി ഹെലികോപ്റ്ററാണ് ആഗോള ടെന്‍ഡറിലൂടെ വില്‍പനക്ക് വെക്കുന്നത്. ക

ഴിഞ്ഞ വര്‍ഷമാണ് എംഎ യൂസഫലിയും ഭാര്യയും ഈ ഹെലികോപ്റ്ററില്‍ സഞ്ചരിക്കവെ അപകടത്തില്‍പെട്ടത്. ഹെലികോപ്റ്റര്‍ പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പിലിറക്കിയതിനെ തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

ഈ ഹെലികോപ്റ്ററില്‍ പൈലറ്റുമാരുള്‍പ്പെടെ ആറുപേര്‍ക്ക് സഞ്ചരിക്കാനുളള സൗകര്യമുണ്ട്. നാലുവര്‍ഷം പഴക്കമുള്ള ലിയോനാര്‍ഡോ 109 എസ്.പി ഹെലികോപ്റ്ററിന് 50 കോടിയോളം രൂപ വിലവരും. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഹെലികോപ്റ്ററുകളില്‍ ഒന്നായാണ് ഈ ഹെലികോപ്റ്ററിനെ വിലയിരുത്തപ്പെടുന്നത്.

vachakam
vachakam
vachakam

ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മുന്‍പ് എട്ടു ബിസിനസ് ജെറ്റുകള്‍ വെള്ളത്തിനടിയിലായിരുന്നു. വില്‍പനക്ക് വെച്ച ഈ ഹെലികോപ്റ്ററുകള്‍ ഏറേയും വാങ്ങിയത് വിദേശ കമ്പനികളാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam