വനംവകുപ്പ് ഓഫീസിൽ വനിതാവാച്ചറെ പീഡിപ്പിക്കാൻ ശ്രമം ;ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കെതിരെ കേസ്

MAY 28, 2022, 5:14 PM

പത്തനംതിട്ട: ഗവി വനംവകുപ്പ് സ്റ്റേഷൻ ഓഫീസിൽ വനിതാവാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി.

ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം. ബുധനാഴ്ചയായിരുന്നു സംഭവം.ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തിയാണ് വനിതാ വാച്ചറെ രക്ഷപ്പെടുത്തിയത്. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു.

താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന യുവതിയെയാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പീഡിപ്പിക്കാൻ ശ്രമിച്ചത്.

vachakam
vachakam
vachakam

അടുക്കളയിൽ നിൽക്കുകയായിരുന്ന യുവതിയെ സ്റ്റോറൂമിൽ നിന്ന് സാധനങ്ങൾ എടുത്തുതരാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോവുകയും അവിടെയെത്തിയ വനിതാ വാച്ചറെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.

ബഹളം വെച്ചതിനെ തുടർന്ന് ഓഫീസിലെ മറ്റ് ജീവനക്കാരെത്തി യുവതിയെ അതിക്രമത്തിൽ നിന്ന് രക്ഷിക്കുകയായിരുന്നു.

അന്വേഷണത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുംവനം വകുപ്പ് പ്രതിയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു.പ്രതിയോട് തൽക്കാലം അവധിയിൽ പോവാൻ നിർദ്ദേശിച്ചിരിക്കുകയാണ് പോലീസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam