ഇരട്ടി സ്‌കൂളിലെ മോഷണം: രണ്ട് പേർ അറസ്റ്റിൽ

MAY 11, 2021, 2:35 PM

ഇരട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആറളം ഫാമിൽ താമസക്കാരായ കോഴിക്കോട് സ്വദേശി പാലക്കൽ ദീപു, തലശ്ശേരി സ്വദേശി കുന്നുംപുറത്ത് മനോജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിൽ നിന്നും മോഷണം പോയ 26 ലാപ്‌ടോപ്പുകളിൽ 24 എണ്ണം വീണ്ടെടുത്തു.

അറസ്റ്റിലായ ഇരുവരും നേരത്തേയും മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷവും ഇതേ സ്‌കൂളിൽ നിന്നും ഇവർ ലാപ്‌ടോപ്പുകൾ മോഷ്ടിച്ചിരുന്നു. ആ കേസിൽ പ്രതിയായ ദീപുവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

പേരാവൂരിലെ ഒരു മോഷണക്കേസിൽ അറസ്റ്റിലായി ജയിൽ വാസം കഴിഞ്ഞ് ദീപു മാർച്ച് 22ന് ജയിൽമോചിതനായിരുന്നു. ജയിലിൽ വച്ച് ഇയാൾ സഹതടവുകാരോട് ലാപ്‌ടോപ്പ് വിൽക്കാനുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദീപുവും കൂട്ടാളിയും പിടിയിലാകുന്നത്.

vachakam
vachakam
vachakam

സ്‌കൂളിന്റെ പിറക് വശത്തുള്ള ഗ്രിൽസ് തകർത്ത് സ്‌കൂളിനുള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ തൊട്ടടുത്ത കംപ്യൂട്ടർ ലാബിന്റെ മുറിയുടെ ഗ്രില്ലിന്റേയും വാതിലിന്റേയും പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത്. 25000 രൂപ മുതൽ 280000 രൂപ വരെ വിലമതിയ്ക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് പല ഘട്ടങ്ങളായി നൽകിയ ലാപ്ടോപ്പാണ് ഇവർ മോഷ്ടിച്ചത്.

അറസ്റ്റിലായ ദീപുവിന് ജില്ലയ്ക്ക് അകത്തും പുറത്തുമായി 20ൽ അധികം കേസുകൾ ഉണ്ട്. മനോജിന്റെ പേരിൽ നാല് കേസുകളും ഉണ്ട്. പ്രതികളെ കൊറോണ ടെസ്റ്റിന് വിധേയമാക്കിയ ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam