അറയ്ക്കല്‍ ബീവി ആദിരാജ മറിയുമ്മ അന്തരിച്ചു

NOVEMBER 29, 2021, 11:13 AM

 മലപ്പുറം: അറക്കല്‍ രാജകുടുംബത്തിന്റെ അറയ്ക്കല്‍ ബീവി ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂര്‍ കേന്ദ്രമായി നിലവിലുണ്ടായിരുന്ന കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായിരുന്ന അറക്കല്‍ രാജകുടൂംബത്തിലെ 39ാമത് സുല്‍ത്താന്‍ ആദിരാജയായിരുന്നു മറിയുമ്മ. 

മദ്രാസ് പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എപി ആലിപ്പി എളയയുടെ ഭാര്യയാണ് ഇവര്‍. കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം.

 സംസ്‌കാരം വൈകീട്ട് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുള്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവരാണ് മക്കള്‍.

vachakam
vachakam
vachakam

ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ അധികാരക്കൈമാറ്റം നടക്കുന്നു എന്നതാണ് അറക്കല്‍ രാജവംശത്തിന്റെ പ്രത്യേകത. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം. അധികാരം ലഭിക്കുന്ന പുരുഷന്‍ ആലിരാജ എന്ന് അറിയിപ്പെടുമ്പോള്‍ സ്ത്രീ അറയ്ക്കല്‍ ബീവി എന്നുമാണ് സ്ഥാനപ്പേര്. 

സുല്‍ത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെത്തുടര്‍ന്ന് 2019 മെയിലാണ് അറയ്ക്കല്‍ സ്വരൂപത്തിന്റെ പുതിയ അധികാരിയായി ചെറിയ ബീകുഞ്ഞി ബീവി സ്ഥാനമേറ്റത്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam