ആലപ്പുഴയിലെ ഹർത്താലിനിടെ പരക്കെ അക്രമം: അക്രമികൾ കടകൾക്ക് തീയിട്ടു

FEBRUARY 25, 2021, 2:36 PM

ആലപ്പുഴ: ബുധനാഴ്ച രാത്രിയുണ്ടായ ആര്‍എസ്എസ് - എസ്ഡിപിഐ സംഘര്‍ഷത്തിൽ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകൾക്ക് നേരെ ആക്രമണം.  ഇന്നലെ രാത്രി 9.45ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയിൽ എസ്ഡിപിഐ - ആർഎസ്എസ് സംഘർഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകൻ നന്ദു ആർ കൃഷ്ണ കൊല്ലപ്പെട്ടത്. 

ആലപ്പുഴ ചേര്‍ത്തലയിലാണ് ഹര്‍ത്താലിനിടെ ഒരു സംഘം കടകൾക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികൾ കടകൾക്ക് തീയിട്ടുവെന്നാണ് വിവരം. നാല് കടകളാണ് ആക്രമണത്തിൽ നശിച്ചത്. സ്ഥലത്ത് പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. 

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പോലീസ് കണ്ടെത്തിയ എട്ടു പേരുടെ അറസ്റ്റ് ചേർത്തല പോലീസ് ഇന്ന് രേഖപ്പെടുത്തി. പാണാവള്ളി  സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിർ, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ, ഷാജുദ്ദീൻ എന്നിവരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.

vachakam
vachakam
vachakam

കൊലപാതകം ആസൂത്രിതമാണെന്നും ഇരുപത്തിയഞ്ചിലേറെ പേര്‍ കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗനമം. നന്ദുവിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ബിജെപി ആഹ്വനം ചെയ്ത ഹർത്താൽ  തുടരുകയാണ്. സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന്  ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ ആരോപിച്ചു. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam