ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ നിരോധനാജ്ഞ 

FEBRUARY 25, 2021, 5:39 PM

ആലപ്പുഴ: വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ രണ്ട് താലൂക്കുകളില്‍ നിരോധനാജ്ഞ. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് നിരോധനാജ്ഞ. മൂന്ന് ദിവസത്തേക്കാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നന്ദുകൃഷ്ണയാണ് വെട്ടേറ്റു മരിച്ചത്. 

ബുധനാഴ്ച രാത്രിയോടെയാണ് വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണ വെട്ടേറ്റു മരിച്ചത്. രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ വൈകീട്ട് പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു.അതിനിടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അടച്ചിട്ട കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ചേര്‍ത്തല നഗരത്തിലാണ് നാല് കടകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

vachakam
vachakam
vachakam

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മൂന്ന് കടകള്‍ തീവെച്ചു നശിപ്പിക്കുകയും ഒരു കട തല്ലിത്തകര്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ത്തല നഗരത്തില്‍ പൊലീസും സുരക്ഷ ശക്തമാക്കി.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam