അക്രമം അഴിച്ചുവിട്ട സാമൂഹ്യവിരുദ്ധർ അറസ്റ്റിൽ

FEBRUARY 25, 2021, 11:09 PM

കൊച്ചി:കൊച്ചി മംഗളം  യൂണിറ്റിൽ വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കു നേരെ അസഭ്യ വര്‍ഷം ചൊരിഞ്ഞ് അക്രമം അഴിച്ചുവിട്ട സാമൂഹ്യവിരുദ്ധർ അറസ്റ്റിൽ. വൈറ്റില പൊന്നുരുന്നിയിലുള്ള ഓഫീസിൽ ബുധനാഴ്ച അര്‍ധരാത്രിയിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ കടവന്ത്ര പോലിസ് പ്രതികളായ മട്ടാഞ്ചേരി കരുവേലിപ്പടി ലിമാഹൗസില്‍ നജീബിന്റെ മകന്‍ അഖില്‍ ഉസാം(28), എരമല്ലൂര്‍ പൊഴിയില്‍ വീട്, ബഷീറിന്റെ മകന്‍ മുഹമ്മദ് റാഫീ (32) എന്നിവരെ എസ് ഐ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പ്രകോപനമില്ലാതെയാണ് ഇവര്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്. വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കു നേരെ അസഭ്യ വര്‍ഷം ചൊരിയുകയും, നഗ്നതാപ്രദര്‍ശനം നടത്തുകയും, ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.സ്ഥാപനത്തിനു നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്കു നാശനഷ്ടമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇവര്‍ ജീവനക്കാരുടെ ജീവന് ഭീഷണി മുഴക്കുകയും ചെയ്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam